കോഴിക്കോട്: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നടത്തി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റമസാന്‍ റിലീഫ് പദ്ധതി കൂടുതല്‍ വിപുലീകരിക്കുന്നു. ഈ വര്‍ഷത്തെ പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം ബീഹാറിലെ കിഷന്‍ഗഞ്ചില്‍ മെയ് 11ന് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി നിര്‍വഹിക്കും. കനത്ത പ്രളയത്തില്‍ തങ്ങള്‍ ജീവിച്ചിരുന്ന ഗ്രാമങ്ങള്‍ തന്നെ ഒലിച്ചുപോയപ്പോള്‍ ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ഒറ്റപ്പെട്ടുപോയ ബീഹാറിലെ കുടുംബങ്ങള്‍ക്ക് ആശ്വാസമെത്തിച്ചാണ് പദ്ധതിക്ക് തുടക്കമിടുന്നത്.
ഉത്തരേന്ത്യയില്‍ മുസ്‌ലിംലീഗ് നടത്തിയ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ആ ജനതക്ക് പകര്‍ന്ന ആശ്വാസം എത്രത്തോളമായിരുന്നുവെന്നത് വിവരണാതീതമാണ്. ജോലിയും കൂലിയുമില്ലാത്ത പാവങ്ങള്‍ക്ക് റമദാനിലെങ്കിലും അരവയറിനുള്ള ഭക്ഷണം എത്തിച്ചു കൊടുക്കുകയെന്നത് വലിയ സുകൃതമാണ്. അത്താഴത്തിനും നോമ്പു തുറക്കുമായി ഒരു മാസത്തേക്കുള്ള ഏകദേശം അഞ്ഞൂറ് രൂപ വരുന്ന കിറ്റുകളാണ് എത്തിക്കുക.മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി കൂടുതല്‍ ഗ്രാമങ്ങള്‍ക്ക് നേരത്തെ ആശ്വാസം പകരാനാണ് ഇത്തവണ ശ്രമം. യുപിയിലെ മുസഫര്‍ നഗര്‍, ദയൂബന്ദ്, മീററ്റ്, സഹാറന്‍പൂര്‍, ലക്‌നൗ, ബീഹാറിലെ കിഷന്‍ഗഞ്ച്, ബഹാദൂര്‍ ഗഞ്ച്, അറാറിയ, ജാര്‍ഖണ്ഡിലെ ഗിരിടി, രാംഗഡ്, മധുപുര്‍, ഗൊഡ്ഡ, ജാംത്താര, റാഞ്ചി, പാകുര്‍, ബംഗാളിലെ മുര്‍ഷിദാബാദ്, 24പര്‍ഗാന എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സഹായമെത്തിക്കാന്‍ തീരുമാനമായത്. പദ്ധതിയുടെ ഭാഗമാവാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ദേശീയ റിലീഫ് ഫണ്ട് അക്കൗണ്ട് നമ്പറില്‍ സഹായമെത്തിക്കാം. ഐ.യു.എം.എല്‍ റിലീഫ് ഫണ്ട്. അക്കൗണ്ട് നമ്പര്‍: 3247695149. ഐ.എഫ്.എസ്.ഇ കോഡ്: എസ്.ബി.ഐ.എന്‍ 0013242. വിശദ വിവരങ്ങള്‍ക്ക് : 9446341111, 9013180206