X

ചൈനീസ് കടന്നുകയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മുസ്‌ലിം ലീഗ് എംപിമാര്‍

ന്യൂഡല്‍ഹി: ഇന്നാരംഭിച്ച പാര്‍മെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പ്രധാന വിഷയങ്ങളില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം. ഇന്ത്യ-ചൈനാ അതിര്‍ത്തിയിലെ ഗൗരവകരമായ സാഹചര്യം മറ്റു നടപടികള്‍ നിര്‍ത്തിവെച്ച് ലോക്‌സഭ അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് മുസ്‌ലിം ലീഗ് എംപിമാര്‍ ലോകസഭയില്‍ സ്പീക്കര്‍ ഓം ബിര്‍ളക്ക് കത്തുനല്‍കി. മാസങ്ങളായി തുടരുന്ന ചൈനീസ് കടന്നുകയറ്റം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. മുസ്‌ലിം ലീഗ് എംപി പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍ എംപി , തമിഴ്നാട്ടില്‍ നിന്നുള്ള എംപിയായ നവാസ്‌കനി എന്നിവരാണ് ചര്‍ച്ചയാവശ്യപ്പെട്ട് കത്ത് നല്‍കിയത്.

കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് വിഷയത്തില്‍ കോണ്‍ഗ്രസ് എംപിമാരായ അധിര്‍ രഞ്ജന്‍ ചൗധരി, കെ സുരേഷ് എന്നിവരും ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

‘ഡല്‍ഹി കലാപത്തില്‍ ഡല്‍ഹി പോലീസ് പുറപ്പെടുവിച്ച കുറ്റപത്രത്തില്‍ രാഷ്ട്രീയ നേതാക്കളെ പേരുകള്‍ ഉള്‍പ്പെടുത്തല്‍’ നടപടിക്കുമേല്‍ ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍ എംപിയാണ്‌
ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കലാപ കേസില്‍ യുഎപിഎ ചുമത്തി ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി ഉമര്‍ഖാദിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നോട്ടീസ്.

ഇന്നലെ സമാന കേസിലെ അനുബന്ധ കുറ്റപത്രത്തില്‍ സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയും യോഗേന്ദ്ര യാദവുമടക്കം ഒന്‍പത് പ്രമുഖരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ജനുവരി 15 ന് സീലംപൂരിലെ പ്രതിഷേധ സ്ഥലത്ത് എത്തിയ സീതാറാം യെച്ചൂരി, യോഗേന്ദ്രയാദവ്, ഉമര്‍ഖാലിദ് എന്നിവര്‍ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചെന്ന് പ്രതികളുടെ മൊഴിയെ ഉദ്ധരിച്ച് കുറ്റപത്രത്തില്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് വിഷയത്തില്‍ കോണ്‍ഗ്രസ് എംപിമാരായ ആദിര്‍ രഞ്ജന്‍ ചൗധരി, കെ സുരേഷ് യും എന്നിവര്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഒക്ടോബര്‍ 1 വരെ നീളുന്ന വര്‍ഷകാല സമ്മേളനത്തില്‍ ലോകസഭ സെക്ഷനാണ് ആരംഭിച്ചത്. അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അടക്കുള്ള നേതാക്കള്‍ക്ക് സഭ അനുശോചനം രേഖപ്പെടുത്തി. സ്പീക്കര്‍ ഓം ബിര്‍ളയുടെ അനുശോചന ്പ്രസംഗത്തിന് ശേഷം ഒരു മണിക്കൂത്തേക്ക് സഭ പിരിയും. ഇരു സഭകളും മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അടക്കമുള്ള അന്തരിച്ച നേതാക്കള്‍ക്ക് അനുശോചനം രേഖപ്പെടുത്തും.

ഒക്ടോബര്‍ 1 വരെ നീളുന്ന 18 നാളത്തെ സെക്ഷനില്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി, ചൈനീസ് പ്രകോപനം, കോവിഡ് പ്രതിസന്ധി, ജിഡിപി തകര്‍ച്ച തുടങ്ങിയ ചര്‍ച്ചയാവും. കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് 18 ദിവസം ഇരു സഭകളും സമ്മേളിക്കുക. കോവിഡിന് പിന്നാലെ മൂന്നാം തവണയും ആസ്പത്രിയില്‍ അഡ്മിറ്റായ ആഭ്യന്തര മന്ത്രി അമിത് ഷാ, ചികിത്സക്കായി വിദേശത്തേക്ക് പോയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവരും സെക്ഷനില്‍ ഹാജരാവില്ല.

17-ാമത് ലോക്‌സഭയുടെ നാലാമത്തെ സെഷനും രാജ്യസഭയുടെ 252-ാമത് സെഷനുമാണ് സെപ്റ്റംബര്‍ 14 ന് തുടക്കമാവുന്നത്.  കോവിഡ് നിർദേശങ്ങള്‍ പാലിച്ച് സീറ്റുകള്‍ ക്രമീകരിച്ചിട്ടുള്ളതിനാല്‍ 9 മണി മുതല്‍ 1 മണി വരെ ലോക്സഭയും വൈകീട്ട് 3 മുതല്‍ 7 വരെ രാജ്യസഭയും ചേരും. ഇനിയുള്ള ദിവസങ്ങളില്‍ രാവിലെ രാജ്യസഭയും വൈകീട്ട് ലോക്സഭയുമായിരിക്കും. 18 ദിവസ കാലയളവില്‍ ചേരുന്ന സെഷനില്‍ ശനിയാഴ്ചയും ഞായറാഴ്ചയും അടക്കം മൊത്തം 18 സിറ്റിങ്ങുകളാണ് ഉണ്ടാവുക. 45 ബില്ലുകളും 2 സാമ്പത്തിക ഇനങ്ങളും അടങ്ങുന്ന 47 ഇനങ്ങള്‍ മണ്‍സൂണ്‍ സെഷനില്‍ ഏറ്റെടുത്തിട്ടുണ്ട്.

chandrika: