- ഉദ്ഘാടനം സാദിഖലി ശിഹാബ് തങ്ങള്‍
കോഴിക്കോട്: മുസ്‌ലിംലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന് നാളെ തുടക്കമാവും. ശാഖാതലം തൊട്ട് സംസ്ഥാനതലം വരെയുള്ള ഘടകങ്ങളില്‍ നാളെ രാവിലെ മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനങ്ങള്‍ നടക്കും. ബന്ധപ്പെട്ട ഘടകത്തിലെ സീനിയറായ ഒരംഗത്തിന് മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ടാണ് എല്ലാ ഘടകങ്ങളിലും മെമ്പര്‍ഷിപ്പ്് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സംസ്ഥാനതല ഉദ്ഘാടനം രാവിലെ പാണക്കാട്ട് നിര്‍വഹിക്കും. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കിയിട്ടുള്ള വെബ്‌സൈറ്റ് ലോഞ്ചിംഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിക്കും. പാര്‍ട്ടിയുടെ ദേശീയ, സംസ്ഥാന നേതാക്കള്‍ വിവിധ ഘടകങ്ങളില്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്യും.
നവംബര്‍ 1 മുതല്‍ 30 ദിവസം നീണ്ടുനില്‍ക്കുന്ന മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ, മണ്ഡലം, പഞ്ചായത്ത്/മുനിസിപ്പല്‍, വാര്‍ഡ്/ശാഖ തലങ്ങളില്‍ എല്ലാ സജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.
സമയ ബന്ധിതമായി കാമ്പയിന്‍ പൂര്‍ത്തിയാക്കേണ്ടത് നിര്‍ബന്ധമാണ്. പാര്‍ട്ടിയുടെ നയവും നിലപാടുകളും അംഗീകരിക്കുകയും ആശയാദര്‍ശങ്ങള്‍ മുറുകെ പിടിക്കുകയും ചെയ്യുന്ന 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കേണ്ടതാണ്. മുസ്‌ലിംലീഗിന്റെ ചരിത്രത്തിലും വളര്‍ച്ചയിലും ഈ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം വലിയ കാല്‍വെപ്പാണ്.
പൂര്‍ണമായും ഓണ്‍ലൈനിലൂടെ ഡാറ്റകള്‍ സംഭരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന പുതിയ സംവിധാനത്തെ അണികള്‍ ആവേശത്തോടെ സ്വാഗതം ചെയ്യുന്നു.
സംസ്ഥാന കമ്മറ്റി ഓഫീസില്‍ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യാന്‍ വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. വിവിധ ഘടകങ്ങളിലേക്ക് നിരീക്ഷകരായി നിയോഗിക്കപ്പെട്ടിട്ടുള്ളവര്‍ അതത് പ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടതാണ്.
മെമ്പര്‍ഷിപ്പ് അപ്‌ലോഡ് ചെയ്യുന്നതിനുള്ള മൊബൈല്‍ ആപ്പും വെബ്‌സൈറ്റും സജ്ജമായിട്ടുണ്ട്.www.iumlmembership.com എന്നതാണ് വെബ്‌സൈറ്റ് അഡ്രസ്സ്, പ്ലേ സ്റ്റോറില്‍ IUML kerala Membership എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്തും മെമ്പര്‍ഷിപ്പ് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാവുന്നതാണ്. സംസ്ഥാന കമ്മറ്റി ഓഫീസില്‍ ഇതിനായി ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചിട്ടുണ്ട്. 9744678000 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
വാര്‍ഡ്/ശാഖാ കമ്മറ്റികള്‍ക്കുള്ള യൂസര്‍ ഐഡിയും പാസ് വേര്‍ഡും പഞ്ചായത്ത് കമ്മറ്റി മുഖേന നല്‍കുന്നതാണ്.
വാര്‍ഡ്/ശാഖകളില്‍ ഒരു അംഗത്തെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ ചുമതലപ്പെടുത്തേണ്ടതും ആ അംഗംമാത്രം ആളുകളുടെ വിവരങ്ങള്‍ അപ്പ്‌ലോഡ് ചെയ്യേണ്ടതുമാണ്. വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ അവസാന ദിവസം വരെ കാത്തിരിക്കാതെ മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നമുറക്ക് തന്നെ അപ്‌ലോഡ് ചെയ്യുന്ന പ്രവര്‍ത്തനവും ആരംഭിക്കേണ്ടതാണ്.