X

അലിഗഢിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് ഫരീദിന്റെ കുടുംബത്തെ മുസ്‌ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു

യു.പിയിലെ അലിഗഢില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഫരീദിന്റെ(35) കുടുംബത്തിന് ആശ്വാസവുമായി മുസ്ലിം ലീഗ് പ്രതിനിധി സംഘം. അഡ്വ.ഹാരിസ് ബീരാന്‍ എം.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തില്‍ കൊല്ലപ്പെട്ട ഫരീദിന്റെ വീട് സന്ദര്‍ശിച്ചത്. ഫരീദ് നിരപരാധിയാണെന്നും, ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചാണ് ആക്രമണത്തെ ന്യായീകരിക്കുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.

രാജ്യത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ നടന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും രാജ്യത്തെ ക്രമസമാധാന നില അതീവ അപകടാവസ്ഥയിലാണെന്നും അക്രമങ്ങളില്‍ ഇരകള്‍ക്ക് നീതി ലഭിക്കുംവരെ മുസ്ലിം ലീഗ് കൂടെയുണ്ടാകുമെന്നും സ്ഥലം സന്ദര്‍ശിച്ച അഡ്വ.ഹാരിസ് ബീരാന്‍ എം.പി പറഞ്ഞു.

ഉച്ചയോടെ അലിഗഢിലെത്തിയ പ്രതിനിധി സംഘം അലിഗഢ് ജില്ലാ മജിസ്ട്രേറ്റ് ജി. വൈശാഖ് ഐ.എ.എസുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ്, യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അന്‍സാരി, ജനറല്‍ സെക്രട്ടറി അഡ്വ. വി.കെ ഫൈസല്‍ ബാബു, മുസ്ലിം ലീഗ് ഡല്‍ഹി സ്റ്റേറ്റ് പ്രസിഡന്റ് മൗലാന നിസാര്‍ അഹമ്മദ്, ജന. സെക്രട്ടറി ഫൈസല്‍ ഷേഖ്, ഡല്‍ഹി കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹലീം, മുസ്ലിം ലീഗ് യു.പി സംസ്ഥാന പ്രസിഡന്റ് ഡോ.മതീന്‍ ഖാന്‍, അലിഗഢ് ജില്ലാ പ്രസിഡന്റ് നൂര്‍ ശംസ്, പി.പി ജിഹാദ് എന്നിവര്‍ അടങ്ങുന്ന സംഘമാണ്.

webdesk13: