ഈ പ്രളയ കാലത്തു നമ്മെ ഏറെ വേദനിപ്പിച്ച രണ്ടു സംഭവമായിരുന്നു വയനാട് ജില്ലയിലെ കുത്തുമല, നിലമ്പൂരിലെ കവളപ്പാറയിലും നടന്ന ഉരുള്‍പൊട്ടല്‍. കവളപ്പാറയില്‍ സ്ഥിതി വളരെ ദയനീയമാണ്. ഒരു പ്രദേശം മൊത്തം ദുരന്തത്തിന് ഇരയായിരിക്കുന്നു. ഒട്ടേറെ പേര്‍ ഇനിയും മണ്ണിനടിയില്‍ ആണെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്. നാം മനുഷ്യര്‍ ഒരുക്കുന്ന സംവിധാനങ്ങള്‍ എല്ലാം നിസ്സഹായ മാവുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും ഇച്ഛാ ശക്തിയോടെയും നമ്മള്‍ ഈ പ്രതിസന്ധിയെ മറികടക്കും. ദീര്‍ഘ നാളത്തെ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയൂ. കൃത്യമായ പ്ലാനിങ്ങോടെയും ദീര്‍ഘ വീക്ഷണത്തോടെയും സൃഷ്ടിച്ചെടുക്കുന്ന പദ്ധതികള്‍കൊണ്ട് മാത്രമേ ദുരിത ബാധിതരെ പുനരധിവസിപ്പിക്കാനാകുകയുള്ളു. ഇന്ന് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപി, പി വി അബ്ദുല്‍ വഹാബ് എം പി, കെ പി എ മജീദ് സാഹിബ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആയിരുന്നു സന്ദര്‍ശനം.
മുസ് ലിം ലീഗ് നേതാക്കന്‍മാര്‍ കവളപ്പാറ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു
Tags: pk kunjalikkutty