X
    Categories: CultureNewsViews

സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമുണ്ടാവുമെന്ന് നേതാക്കള്‍

പി.കെ കുഞ്ഞാലിക്കുട്ടി
പ്രചാരണത്തില്‍ കണ്ട യു.ഡി.എഫ് തരംഗം തെരഞ്ഞെടുപ്പ് റിസള്‍ട്ടിലുമുണ്ടാകും. രണ്ട് മണ്ഡലങ്ങളിലൊഴികെ ഒരിടത്തും യു.ഡി.എഫിന് ചെറിയതോതിലുള്ള മത്സരം പോലുമില്ല. മത്സരം കടുപ്പമാവുമെന്ന് വിചാരിച്ച പല മണ്ഡലങ്ങളിലുമിപ്പോള്‍ യു.ഡി.എഫിനാണ് മുന്‍തൂക്കം.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ സഖ്യം വലിയ മുന്നേറ്റമുണ്ടാക്കും. പൊന്നാനിയിലും മലപ്പുറത്തും ഭൂരിപക്ഷം വര്‍ധിക്കും. രാഹുല്‍ ഗാന്ധി കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് വിജയിക്കും.

മുനവ്വറലി ശിഹാബ് തങ്ങള്‍
ലോകം മുഴുവന്‍ ഉറ്റു നോക്കുന്ന തെരഞ്ഞെടുപ്പാണ് ഇന്ത്യയില്‍ നടന്ന് കൊണ്ടിരിക്കുന്നത്. ഇത് ഏകാധിപത്യവും ജനാധിപത്യവും തമ്മിലുള്ള പോരാട്ടമാണ്. ജനാധിപത്യം വിജയിക്കണമെന്നാണ് ഇന്ത്യയിലെ മുഴുവന്‍ ജനതയും ആഗ്രഹിക്കുന്നത്. ജനാധിപത്യ മുന്നണിക്ക് വലിയ മുന്നേറ്റമാണ് ഈ തെരഞ്ഞെടുപ്പിലുണ്ടാവുക. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ദക്ഷിണേന്ത്യ മുഴുവന്‍ യു.പി.എ അനുകൂല തരംഗം സൃഷ്ടിച്ചിട്ടുണ്ട് .കേരളത്തില്‍ യു.ഡി.എഫ് ശക്തമായ വിജയം നേടും.

കെ.പി.എ മജീദ്
മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പടപ്പറമ്പ് കുടുംബശ്രീ ഹാളിലെ 78ാം നമ്പര്‍ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഇന്നലെ രാവിലെ 10 മണിയോടെയാണ് വോട്ട് ചെയ്തത്. ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കിയിട്ടുണ്ടെന്നും അതിനാല്‍ ജനങ്ങള്‍ സ്വമേധയ വോട്ട് ചെയ്യാനെത്തുന്നുണ്ടെന്നും കെ.പി.എ മജീദ് മാധ്യമങ്ങളോട് പറഞ്ഞു.

സ്ത്രീകളടക്കമുള്ള വോട്ടര്‍മാര്‍ പരപ്രേരണയില്ലാതെയാണ് സമ്മതിദാനവകാശം വിനിയോഗിക്കാന്‍ വരുന്നത്. ഇത് ഭരണത്തിലിരിക്കുന്നവര്‍ക്കെതിരെയുള്ള ജനങ്ങളുടെ വികാരമാണ് കാണിക്കുന്നത്. പൊന്നാനിയിലും വടകരയിലും പണം നല്‍കി വോട്ട് വാങ്ങാനുള്ള ശ്രമങ്ങള്‍ ജനങ്ങള്‍ തന്നെ പിടിച്ചിട്ടുണ്ട്.
വടകരയില്‍ തിരിച്ചറിയല്‍ രേഖകള്‍ സി.പി.എം പ്രവര്‍ത്തകര്‍ നേരത്തെ വാങ്ങിയെന്ന പരാതികള്‍ ഉയരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫിന്റെ കരുത്താണ് ഈ തെരഞ്ഞെടുപ്പ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: