X
    Categories: CultureMoreViews

മുസ്‌ലിംലീഗ് സംസ്ഥാന മുന്‍ പ്രവര്‍ത്തക സമിതി അംഗം പി.പി സെയ്ത് അന്തരിച്ചു

താമരശ്ശേരി: മുതിര്‍ന്ന മുസ്‌ലിംലീഗ് നേതാവും സംസ്ഥാന മുന്‍ പ്രവര്‍ത്തക സമിതി അംഗവും പൗരപ്രമുഖനുമായ കൂടത്തായി പറശ്ശേരി പുത്തന്‍പുരയില്‍ പി.പി സെയ്ത് (80) നിര്യാതനായി. പുതുപ്പാടി ഓമശ്ശേരി ഗ്രാമ പഞ്ചായത്തുകളില്‍ തുടര്‍ച്ചായി 25 വര്‍ഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും, ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും പ്രഥമ പ്രസിഡന്റാണ്. ഓമശ്ശേരി സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ്, താമരശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് ഡയരക്ടര്‍, കൊടുവള്ളി ബി.ഡി.സി ചെയര്‍മാന്‍, കേരള ഡ്രഗ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഡയരക്ടര്‍, കേരള സ്‌റ്റേറ്റ് ഇന്റസ്ട്രിയല്‍ എന്റര്‍പ്രൈസസ് ഡയരക്ടര്‍, ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.

ദീര്‍ഘകാലമായി മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗമായ പി.പി.സെയ്ത് എട്ടുവര്‍ഷം കോഴിക്കോട് ജില്ലാ മുസ്‌ലിംലീഗിന്റെ വൈസ് പ്രസിഡന്റും, 12 വര്‍ഷക്കാലം തിരുവമ്പാടി നിയോജക മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റുമായിരുന്നു. 1977 മുതല്‍ തുടര്‍ച്ചയായി ഒടുങ്ങാക്കാട് മഖാം ട്രസ്റ്റ് ചെയര്‍മാനും, കൂടത്തായി ടൗണ്‍ മഹല്ല് പ്രസിഡന്റുമാണ്. ഭാര്യ: കുഞ്ഞിപ്പാത്തുമ്മ. മക്കള്‍: കുഞ്ഞിമുഹമ്മദ്, സാബിറ, സാജിദ, ഷറീന, ഷമീന, സജ്‌ന. മരുമക്കള്‍: എം.എ കബീര്‍ (കൊടിയത്തൂര്‍), ഉബൈദ് മടവൂര്‍ (ജിദ്ദ), കെ.പി.എ കരീം (സഊദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്), ഹാരിസ് (ആരാമ്പ്രം), ഉമ്മര്‍കോയ കലന്തന്‍സ്, സാലിഹ (ചേന്ദമംഗല്ലൂര്‍). മയ്യിത്ത് നമസ്‌കാരം വെള്ളിയാഴ്ച രാവിലെ 9.30ന് കൂടത്തായി ടൗണ്‍ ജുമാമസ്ജിദില്‍.

ചന്ദ്രിക വെബ് ഡെസ്‌ക്‌: