മുസ്ലിം ലീഗ് മുന്‍ എംഎല്‍എയും ദേശിയ അസിസ്റ്റന്റ് സെക്രട്ടറിയുമായ എ. യൂനുസ് കുഞ്ഞ്(80) അന്തരിച്ചു. വാര്‍ധക്യ സഹാജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. പള്ളിമുക്ക് യൂനസ് കോളേജിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കുക. പൊല്ലുവിള ജുമാ മസ്ജിദില്‍ വൈകീട്ട് നാലിനാണ് ഖബറടക്കം.
1991 -96 കാലയളവില്‍ മലപ്പുറത്ത് നിന്നാണ് യൂനുസ് കുഞ്ഞ് നിയമസഭയിലെത്തിയത്. കൊല്ലം സ്വദേശിയും വ്യവസായ പ്രമുഖനുമാണ്.