കോഴിക്കോട്: മുസ്ലിംലീഗ് സ്ഥാപക ദിനമായ നാളെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പ്രധാന കവലകളില്‍ പതാക ഉയര്‍ത്തലും മധുര വിതരണവും നടത്തണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം. എ സലാം അറിയിച്ചു. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കായി ചെന്നൈയില്‍ എത്താത്ത നാട്ടിലുള്ള പ്രവര്‍ത്തകരാണ് ഇതിന് മുന്‍കൈയെടുക്കേണ്ടത്.
മുന്‍ വര്‍ഷങ്ങളിലെന്ന പോലെ രാവിലെ 8 മണിക്ക് പ്രധാന കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തുകയും മധുര വിതരണം നടത്തുകയും വേണം. മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ സന്ദേശം പ്രാദേശികമായി പ്രചരിപ്പിക്കണം. വാര്‍ഡ് തലത്തില്‍ പതാക ഉയര്‍ത്തല്‍ നടത്തുന്നതിന് പഞ്ചായത്ത്, മണ്ഡലം കമ്മിറ്റികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പി.എം. എ സലാം അറിയിച്ചു.