1948 മാര്‍ച്ച് 10ന് ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീഗ് രൂപീകരിച്ച ചെന്നൈ രാജാജി ഹാളില്‍ എഴുപത്തഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരിക്കല്‍കൂടി പഴയ യോഗം പുനരാവിഷ്‌കരിച്ചു. പാര്‍ട്ടി നേതാക്കളുടെയും ചരിത്രത്തിന്റെയും സ്മരണ പുതുക്കുന്ന ചടങ്ങ് പ്രൗഢവും ആത്മനിര്‍വൃതിയുടേതുമായി. നിരവധി പ്രവര്‍ത്തകരും നേതാക്കളും വനിതകളുള്‍പ്പെടെ ഹാളിലേക്ക് ഒഴുകിയെത്തി.
ദേശീയ രാഷ്ട്രീയ കാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദേശീയ ധ്യക്ഷന്‍ പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുല്‍ വഹാബ്, നവാസ് ഗനി, കെ.എ.എം അബൂബക്കര്‍, അബ്ബാസലി തങ്ങള്‍, റഷീദലി തങ്ങള്‍ തുടങ്ങിയവര്‍ ചരിത്രമുഹൂര്‍ത്തത്തില്‍ പ്രസംഗകായി.