ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തികരിച്ച് ഡിഎംകെ നേതൃത്വത്തിലുള്ള യുപിഎ സഖ്യം. സഖ്യ ധാരണ അനുസരിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് കടയ്യനല്ലൂര്‍, വാണിയമ്പാടി, ചിദംബരം എന്നീ മൂന്നു മണ്ഡലങ്ങളിലായിരിക്കും മത്സരിക്കുക.
കടയനല്ലൂരില്‍ കെഎഎം അബൂബക്കര്‍,വാണിയമ്പാടിയില്‍ നയീം, ചിദംബരത്ത് അബ്ദുറഹിമാന്‍ റബ്ബാനി എന്നിവരെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചു. സഖ്യത്തിലുള്ള വൈക്കോയുടെ ഡിഎംകെ സാത്തൂര്‍,പള്ളാഡം, മധുരൈ സൗത്ത്, വസുദേവനല്ലൂര്‍,മധുരാണ്ഡകം,അരിയാളൂര്‍ എന്നീ മണ്ഡലങ്ങളിലും മത്സരിക്കും. അതേസമയം എംഡിഎംകെ ആറു മണ്ഡലങ്ങളിലും ഡിഎംകെ ചിഹ്നമായ ഉദയസൂര്യന്‍ ചിഹ്നത്തിലായിരിക്കും മത്സരിക്കുക.
മറ്റൊരു സഖ്യ കക്ഷിയായ ആദിതമിഴര്‍ പേരവൈ കക്ഷി അവിനാശിയിലും ഫോര്‍വേഡ് ബ്ലോക്ക് ഉസിലാംപെട്ടിയിലും മത്സരിക്കും. മക്കള്‍ വിടുതലൈ കക്ഷിക്ക് നിലാക്കോട്ട സീറ്റാണ് നല്‍കിയിട്ടുള്ളത്.