X

എല്ലാ മതക്കാര്‍ക്കും പൗരത്വത്തിന് അപേക്ഷിക്കാമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് നിയമപരമായി തങ്ങുന്ന എല്ലാ മതവിഭാഗത്തിലും പെട്ട കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിന് അപേക്ഷ നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍. മുസ്‌ലിംലീഗ് ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. നിയമപരമായി ഇന്ത്യയില്‍ എത്തിയവര്‍ക്കും സാധുവായ പാസ്‌പോര്‍ട്ട്, വിസ, റസിഡന്‍ഷ്യല്‍ പെര്‍മിറ്റ് എന്നിവ ഉള്ളവര്‍ക്കും മാത്രമേ പൗരത്വം അനുവദിക്കൂവെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷകള്‍ സര്‍ക്കാര്‍ നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കും. ഇത് എല്ലാ മതവിഭാഗത്തിലും പെട്ടവര്‍ക്ക് ബാധകമാണ്. സി.എ.എ പ്രകാരം അപേക്ഷിച്ച് തഴയപ്പെട്ട മുസ്‌ലിം ഇതര വിഭാഗങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് പുതിയ ഉത്തരവ് പ്രകാരം പൗരത്വത്തിന് അപേക്ഷ നല്‍കാനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി. . എന്നാല്‍ മെയ് 28ലെ വിജ്ഞാപനത്തില്‍ പറയുന്നതിന് കടക വിരുദ്ധമാണ് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ളത്. മുസ്്‌ലിംകള്‍ ഒഴികെയുള്ള മതവിഭാഗങ്ങളെ പേരെടുത്തു പറഞ്ഞുകൊണ്ടാണ് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനമിറക്കിയിരിക്കുന്നത്. ഇക്കാര്യം ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ സുപ്രീംകോടതി മുമ്പാകെ മുസ്്‌ലിംലീഗ് അഭിഭാഷകര്‍ ഉന്നയിക്കും.

web desk 1: