X

മുസ്‌ലിംലീഗും സമസ്തയും തമ്മിലുള്ള സൗഹൃദ ബന്ധം സുദൃഢം; നേതാക്കള്‍

മലപ്പുറം: പൂര്‍വീക മഹത്തുക്കളിലൂടെ തുടര്‍ന്നുവന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായും മുസ്‌ലിം ലീഗും തമ്മിലെ സൗഹൃദ ബന്ധം സുദൃഢമാണെന്നും, പ്രസ്തുത ബന്ധം നിലനിര്‍ത്തേണ്ടത് എല്ലാവരുടേയും ബാധ്യതയാണെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ ഞായറാഴ്ച ചേര്‍ന്ന ഇരു സംഘടനകളുടെയും നേതൃയോഗം സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

പ്രസ്തുത ബന്ധത്തിന് വിഘാതം സൃഷ്ടിക്കുന്ന യാതൊരുവിധ പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും ഇരുഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് നേതാക്കള്‍ ഉപദേശിച്ചു. ഇരു സംഘടനകളുടെയും അണികളില്‍ നിന്നോ, പ്രവര്‍ത്തകരില്‍ നിന്നോ ഈ നിലപാടിന് നിരക്കാത്ത വല്ലതും ഉണ്ടായാല്‍ അത് നേതാക്കളുമായി ബന്ധപ്പെട്ട് പരിഹരിക്കുകയാണ് വേണ്ടതെന്നും യോഗം തീരുമാനിച്ചു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ ദ്ഘാടനം ചെയ്തു. പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രഭാഷണം നടത്തി. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി വിഷയാവതരണം നടത്തി.

സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, എം.പി. അബ്ദുസ്സമദ് സമദാനി, കെ. ഉമര്‍ ഫൈസി മുക്കം, എം.കെ. മുനീര്‍, പി.വി. അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ. മജീദ്, എം.സി. മായിന്‍ ഹാജി, അബ്ദുറഹ്മാന്‍ കല്ലായി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ് ഫൈസി, അബൂബക്കര്‍ ഫൈസി മലയമ്മ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

web desk 1: