കോഴിക്കോട്: സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കലാപമാണ് സംസ്ഥാനത്തുടനീളം നടക്കുന്നതെന്ന് മുസ്‌ലിംലീഗ് ജില്ലാ നേതൃയോഗം പറഞ്ഞു. സി.പി.എമ്മാണ് ഇതിന് നേതൃത്വം നല്‍കുന്നത്. നാളിതുവരെ ഉണ്ടാവാത്തവിധം ജനസമൂഹത്തിനിടയില്‍ വിഭാഗീയതയുണ്ടാക്കി തെരുവില്‍ തല്ലിച്ചാവുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് മാറാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സാധിക്കില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. ബി.ജെ.പിയാകട്ടെ നാട് കത്തിച്ചും അക്രമങ്ങള്‍ അഴിച്ച് വിട്ടും രാഷ്ട്രീയ നേട്ടം കൊയ്യുകയാണ്. വിശ്വാസ സമൂഹത്തിന്റെ കുത്തക ഏറ്റെടുക്കാന്‍ ബി.ജെ.പിക്ക് അവസരമൊരുക്കിയത് ആസൂത്രീതമാണ്. ഇത് സൃഷ്ഠിച്ച പാപക്കറയില്‍ നിന്ന് കൈ കെഴുകാന്‍ സി.പി.എമ്മിനാവില്ല. വിശ്വാസത്തിന്റെയും ആചാര അനുഷ്ഠാനങ്ങളുടെയും ആഴം കാണാന്‍ നിരീശ്വരവാദികള്‍ക്കാവില്ല. അക്രമങ്ങള്‍ മുന്‍കൂട്ടി കണ്ട് കരുതല്‍ നടപടിയെടുക്കാന്‍ പൊലീസിനായില്ലെന്ന ഏറ്റുപറച്ചില്‍ ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. കോഴിക്കോട് മിഠായി തെരുവില്‍ സര്‍ക്കാറിനെ വിശ്വസിച്ചിറങ്ങിയ വ്യാപാരികള്‍ വഞ്ചിതരായി. ഇത് സംബന്ധിച്ച് ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും ജാഗ്രത സംഗമങ്ങള്‍ നടത്താനും തീരുമാനിച്ചു.
പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. എന്‍.സി അബൂബക്കര്‍, കെ.എ ഖാദര്‍ മാസ്റ്റര്‍, പി. അമ്മദ് മാസ്റ്റര്‍, അഹമ്മദ് പുന്നക്കല്‍, കെ. മൊയ്തീന്‍ കോയ, എം.എ മജീദ്, നാസര്‍ എസ്റ്റേറ്റ്മുക്ക്, വി.കെ ഹുസൈന്‍ കുട്ടി, സി.കെ.വി യൂസഫ്, റഷീദ് വെങ്ങളം, എന്‍.പി അബ്ദുല്‍ സമദ്, ഒ.പി നസീര്‍ എന്നിവര്‍ പ്രസംഗിച്ചു.
അരങ്ങേറുന്നത് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കലാപം: മുസ്‌ലിംലീഗ്
Related Post