കാലത്തിന്റെ ചുവരെഴുത്ത് വായിച്ച് കാലികമായ മാറ്റത്തോടെ മുസ്്‌ലിംലീഗിനെ ദേശീയ രാഷ്ട്രീയത്തിന്റെ മുന്നണിയിലെത്തിക്കാന്‍ ചെന്നൈയില്‍ നടന്ന നാഷണല്‍ എക്‌സിക്യൂട്ടീവ് കര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ചു. മുസ്്‌ലിംലീഗിന്റെ സുവര്‍ണ്ണ കാലഘട്ടം അടയാളപ്പെടുത്തി കടന്നുപോയ ദേശീയ അധ്യക്ഷനായിരുന്ന ഇ അഹമ്മദിന്റെ ഓര്‍മകള്‍ തുടിച്ചുനിന്ന സമിതി കൃത്യമായ രൂപരേഖയാണ് തയ്യാറാക്കിയത്. പുതിയ കാലത്തെ വെല്ലുവിളികള്‍ ഏറ്റെടുത്ത് സംഘടന കൂടുതല്‍ ശാസ്ത്രീയമായി പരിഷ്‌കരിച്ച് മുന്നേറും.
മുസ്്‌ലിംലീഗ് പോഷക ഘടകങ്ങളായ എം.എസ്.എഫ്, എസ്.ടി.യു, വനിതാ ലീഗ് എന്നീ സംഘടനകള്‍ക്ക് ദേശീയ കമ്മിറ്റികള്‍ വന്നതിനു ശേഷമുള്ള മുന്നേറ്റം വിലയിരുത്തിയതിന് പുറമെ മുസ്്‌ലിം യൂത്ത്‌ലീഗ്, കെ.എം.സി. സി എന്നിവക്കും ദേശീയ കമ്മറ്റികള്‍ വൈകാതെ നിലവില്‍ വരും. മുസ്്‌ലിം യൂത്ത്‌ലീഗ് ദേശീയ കമ്മിറ്റി രൂപീകരണം ഉള്‍പ്പെടെ നടക്കുന്ന സമ്മേളനം ഏപ്രില്‍ ഒമ്പതിന് ബാംഗ്ലൂര്‍ ടൗണ്‍ഹാളില്‍ നടക്കും. രാജ്യത്തെ 18 സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തോളം പ്രതിനിധികള്‍ സംബന്ധിക്കും. കെ.എം.സി.സിക്ക് ദേശീയ-അന്തര്‍ദേശീയ ഏകീകരണ കമ്മിറ്റി രൂപീകരണത്തിന് മുസ്്‌ലിംലീഗ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് കണ്‍വീനറായി മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. രാഷ്ട്രീയ ശാക്തീകരണത്തിന് ദലിത്-ന്യൂനപക്ഷ-ആദിവാസി വിഭാഗങ്ങളുമായി ചേര്‍ന്ന് വിശാല ഐക്യനിര കെട്ടിപ്പടുക്കാന്‍ യോഗം ആഹ്വാനം ചെയ്തു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രാര്‍ത്ഥനയോടെയാണ് നാഷണല്‍ എക്‌സിക്യൂട്ടീവ് ആരംഭിച്ചത്. അന്തരിച്ച നേതാക്കളായ ഇ അഹമ്മദ്, മുന്‍ എം.പി ഹമീദലി ഷംനാട്, മുന്‍ എം.എല്‍.എയായ കെ.എം സൂപ്പി, എ.എം ഹനീഫ എന്നിവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ.ഇഖ്ബാല്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രൊഫ. ഖാദര്‍ മൊയ്തീന്‍ സ്വാഗതം പറഞ്ഞു.
ദേശീയ ഭാരവാഹികളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍വഹാബ് എം.പി, എം.പി അബ്ദുസമദ് സമദാനി, ഖുറം അനീസ് ഒമര്‍ എന്നിവര്‍ക്ക് പുറമെ കെ.പി. എ മജീദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പാ ണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ( (കേരളം), മുഹമ്മദ് നൂര്‍ (കര്‍ണാടക), സാബിര്‍ ഗഫാര്‍ (ബംഗാള്‍), അംജദ്ഖാന്‍ (ജാര്‍ഖണ്ഡ്), മുഹമ്മദ് ഖനി (തെലുങ്കാന), ഇമ്രാന്‍ (ഡല്‍ഹി), ബദര്‍ ഹുസൈന്‍ ഷഹീദ് (ഉത്തരാഖണ്ഡ്), മുസ് ലിം ലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവ, എസ്.ടി.യു ജനറല്‍ സെക്രട്ടറി അഡ്വ.എം റഹ്മത്തുല്ല, എം. എസ്.എഫ് പ്രസിഡന്റ് ടി.പി അഷ്‌റഫലി, വനിതാലീഗ് ജനറല്‍ സെക്രട്ടറി അഡ്വ.നൂര്‍ബിന റഷീദ്, കെ.എം. സി.സി ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.