മുസ്‌ലിം നിയമപ്രകാരം സഹോദരിക്ക് തുല്യസ്വത്ത് നല്‍കാതിരുന്നതിനെ വിമര്‍ശിച്ച് സുപ്രീംകോടതി . കോഴിക്കോട്‌സ്വദേശികളായ സഹോദരന്മാര്‍ക്കെതിരെ മുംബൈയില്‍ താമസിക്കുന്ന സഹോദരി ബുഷ്‌റ അലിയാണ് കോടതിയെ സമീപിച്ചത്. നേരത്തെ ഇവ്വിഷയത്തില്‍ കീഴ ്‌കോടതികള്‍ മുസ്‌ലിം നിയമം ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരെയാണ് ബുഷ്‌റ സുപ്രീംകോടതിയെ സമീപിച്ചത്. സഹോദരന്മാര്‍ സ്വത്ത് കയ്യടക്കിവെച്ചിരിക്കുകയാണോ എന്ന് ജഡ്ജി കൃഷ്ണമുമാരി ആരാഞ്ഞു.
ബുഷ്‌റയുടെ വാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സഹദോരന് നാലാഴ്ച സമയം നല്‍കി. മുസ്‌ലിം വ്യക്തിനിയമപ്രകാരം സ്വത്ത് നല്‍കിയെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ജഡ്ജിയുടെപ്രതികരണം. ബുഷ്‌റ അലിക്കുവേണ്ടി മനോജ് ജോയ്, മനുകൃഷ്ണന്‍ എന്നിവര്‍ ഹാജരായി. വടകര ചോമ്പായി കുഞ്ഞിപ്പള്ളിയിലാണ് കുടുംബം. ഇവരുടെ മാതാപിതാക്കള്‍ മരണപ്പെട്ട ശേഷമാണ ്ഭൂമി ഭാഗം വെച്ചത്. ഇതില്‍ തനിക്ക് 4.37 സെന്റ് മാത്രമേ ലഭിച്ചുള്ളൂവെന്നും 1937ലെ മുഹമ്മദന്‍ലോ പ്രകാരം തുല്യസ്വത്ത് ലഭിക്കുന്നില്ലെന്നുമാണ് വാദിഭാഗം വാദിച്ചത്.