മുസ്‌ലിം കുടുംബത്തിനെതിരായ വാര്‍ത്ത പിന്‍വലിച്ച് നഷ്ടപരിഹാരം നല്‍കി ബ്രീട്ടീഷ് മാധ്യമം. അപകീര്‍ത്തിപ്പെടുത്തിയ വാര്‍ത്തക്ക് മാപ്പപേക്ഷ നല്‍കി 1,50000 ഡോളര്‍ നഷ്ടപരിഹാരവും നല്‍കാന്‍ മാധ്യമസ്ഥാപനം രംഗത്തെത്തി. ‘ഡെയ്‌ലി മെയില്‍സ് വെബ്‌സൈറ്റിലാണ്’ മുസ്‌ലീം കുടുംബത്തിന് അല്‍കൈ്വയ്ദയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കാത്തി ഹോപ്പ്കിന്‍സ് എന്ന മാധ്യമപ്രവര്‍ത്തകയുടെ രണ്ട് ലേഖനം പ്രത്യക്ഷപ്പെടുനന്ത്. വാര്‍ത്തയെ തുടര്‍ന്ന് കുടുംബത്തിന് അമേരിക്കയിലേക്കുള്ള അവധിക്കാല യാത്ര നിഷേധിച്ചിക്കുകയായിരുന്നു.
2015-ലാണ് സംഭവം. ലണ്ടനിലെ ഒരു മുസ്‌ലീം കുടുംബത്തിലെ സഹോദരങ്ങളായ മുഹമ്മദ് താരിഖ്, മുഹമ്മദ് സഹീദ് മഹ്മൂദ് എന്നിവര്‍ക്ക് തീവ്രവാദ ഗ്രൂപ്പായ അല്‍ഖ്വെയ്ദയുമായി ബന്ധമുണ്ടെന്ന രീതിയില്‍ വാര്‍ത്ത വരുന്നത്. വാര്‍ത്തയെ തുടര്‍ന്ന് കാലിഫോര്‍ണിയയിലേക്കുള്ള സഹോദരന്റെ അടുത്തേക്കുള്ള കുടുംബത്തിന്റെ യാത്ര നിഷേധിക്കുകയായിരുന്നു. വാത്തംസ്റ്റോവില്‍ നിന്ന് വിമാനത്താവളത്തിലെത്തിയപ്പോഴാണ് യാത്രക്ക് തടസ്സം നേരിട്ടതായി മുഹമ്മദ് താരിഖ് മഹ്മൂദ് അറിയുന്നത്. പിന്നീട് വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സഹോദരങ്ങള്‍ക്ക് തീവ്രവാദഗ്രൂപ്പുകളുമായി യാതൊരു തരത്തിലുള്ള ബന്ധമില്ലെന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത നല്‍കിയതിന് മാപ്പപേക്ഷയുമായി മാധ്യമ സ്ഥാപനം രംഗത്തുവന്നു. നഷ്ടപരിഹാരമായി 1,50000 ഡോളര്‍ കുടുംബത്തിന് നല്‍കാനും തീരുമാനിക്കുകയായിരുന്നു.
തങ്ങളുടെ നിരപരാധിത്വം തെളിയിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് കുടുംബം പ്രതികരിച്ചു. തീവ്രവാദ ബന്ധം വെറും ആരോപണങ്ങള്‍ മാത്രമാണെന്ന് തെളിഞ്ഞതായി അവരുടെ അഭിഭാഷകരും അറിയിച്ചു.