X

സ്വന്തം മതാചാര പ്രകാരം മുസ്ലീം യുവാവിനും യുവതിക്കും ക്ഷേത്രത്തില്‍ വിവാഹം

മതസൗഹാര്‍ദത്തിന്റെ ആവശ്യകത എത്ര വലുതാണെന്ന് കാണിക്കുകയാണ് ഷിംലയിലെ ഈ ദമ്പതികള്‍. മുസ്‌ലിം യുവാവും യുവതിയും തങ്ങളുടെ വിവാഹം നടത്തിയത് ക്ഷേത്രത്തില്‍വച്ചാണ്. വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള താക്കൂര്‍ സത്യനാരായണ ക്ഷേത്രത്തില്‍ വച്ച് കഴിഞ്ഞ ദിവസം മുസ്‌ലിം ആചാരപ്രകാരമാണ് വിവാഹം നടന്നത്. ഇരുമതത്തിലുമുള്ള ആളുകള്‍ വിവാഹത്തിന് സാക്ഷിയാകുന്നതിനായി ക്ഷേത്രത്തിലെത്തിയിരുന്നു.

മതസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ജനങ്ങളില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്ഷേത്ര പരിസരത്ത് വിവാഹം നടത്തിയതെന്ന് ദമ്പതികള്‍ പറഞ്ഞു. ക്ഷേത്ര സമുച്ചയത്തില്‍ വച്ചാണ് മകളുടെ വിവാഹം നടന്നതെന്നും ഇതിലൂടെ സാഹോദര്യത്തിന്റെ സന്ദേശമാണ് നല്‍കാന്‍ ശ്രമിച്ചതെന്ന് പെണ്‍കുട്ടിയുടെ പിതാവ് മഹേന്ദ്ര സിങ് മാലിക് പറഞ്ഞു.

webdesk14: