കാലിഫോര്‍ണിയ: സാമൂഹിക മാധ്യമമായ ട്വിറ്ററും ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കും നിയമ യുദ്ധം തുടങ്ങി. 4,400 കോടി ഡോളറിന്റെ വില്‍പന കരാറില്‍നിന്ന് പിന്മാറിയതിന് പിന്നാലെയാണ് പോരാട്ടത്തിന് കളമൊരുങ്ങിയത്.
അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ ട്വിറ്റര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ട്വിറ്റര്‍ വാങ്ങാനുള്ള കരാറില്‍നിന്ന് അവസാന ഘട്ടത്തില്‍ പിന്മാറിയ മസ്‌കിനെതിരെ ട്വിറ്റര്‍ കോടതിയെ സമീപിച്ചിരുന്നു.
ടെലവെയറിലെ ചാന്‍സെറി കോര്‍ട്ടില്‍ ട്വിറ്റര്‍ നല്‍കിയ ഹര്‍ജിക്കെതിരെയാണ് മസ്‌കും രംഗത്തെത്തിയിരിക്കുന്നത്. ഒക്ടോബര്‍ 17ന് കേസില്‍ വിചാരണ ആരംഭിക്കാനിരിക്കുകയാണ്.