കാലിഫോര്‍ണിയ: ട്വിറ്റര്‍ ഓഫീസിലെ തൂപ്പുകാരെയും ഇലോണ്‍ മസ്‌ക് പിരിച്ചുവിട്ടതോടെ ടോയ്‌ലറ്റ് പേപ്പര്‍ വീട്ടില്‍നിന്ന് കൊണ്ടുവരാന്‍ നിര്‍ബന്ധിതരായി ജീവനക്കാര്‍. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം കമ്പനിയില്‍നിന്ന് 50 ശതമാനത്തോളം ജീവനക്കാരെ പുറത്താക്കിയിരുന്നു. തൂപ്പുകാരെയും പിരിച്ചുവിട്ടതോടെ ട്വിറ്റര്‍ ഓഫീസിലെ ടോയ്‌ലറ്റില്‍ ദുര്‍ഗന്ധം വമിക്കുകയാണ്.
കമ്പനിയില്‍ അവശേഷിക്കുന്ന ജീവനക്കാര്‍ക്ക് ടോയ്‌ലറ്റ് പേപ്പറുമായി വരേണ്ട സ്ഥിതിയാണുള്ളത്. ശമ്പളം കൂടുതല്‍ ചോദിച്ചതിനാണ് തൂപ്പുകാരെ പുറത്താക്കിയത്. സുരക്ഷാ ജീവനക്കാരുടെ കുറവും കമ്പനിയെ അലട്ടുന്നുണ്ട്. ചെലവു ചുരുക്കാനാണ് മാനേജര്‍മാര്‍ക്ക് മസ്‌ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.