കൊല്ലം: ഇശല്‍ മഴ പെയ്യിക്കാന്‍ മാപ്പിളപ്പാട്ട് വേദികള്‍ ഇന്നുണരുമ്പോള്‍ ശ്രദ്ധേയമായി യുവ സംഗീത സംവിധായകന്‍ ഇര്‍ഷാദ് സ്രാമ്പിക്കല്ല്. വിവിധ ജില്ലകളില്‍ നിന്നായി പത്ത് മത്സരാര്‍ത്ഥികളാണ് ഇര്‍ഷാദ് ചിട്ടപ്പെടുത്തിയ ഗാനങ്ങളുമായി സംസ്ഥാന കലോത്സവത്തിനെത്തുന്നത്. അസ്മിന,മിന്‍ഹാജ് പി.വി മുഹമ്മദ് നാഷിദ്. കെ (വയനാട്), സാല്‍വിയാ സാജ്,മീനാക്ഷി കെ. കെ ദേവനന്ദ.എം എസ് (കോഴിക്കോട്) സിജിന എം.കെ (ഇടുക്കി), ജിനേഷ് ജെ എസ് (തിരുവനന്തപുരം), സാറ അശ്‌റിന്‍ (കാസര്‍കോഡ്), മുഹമ്മദ് ഫാരിസ് (പത്തനംതിട്ട) എന്നിവരാണ് ഇര്‍ഷാദ് ഈണം നല്‍കിയ ഗാനവുമായി കലോത്സവത്തിനെത്തിയത്.
ഒ.എം കരുവാരകുണ്ട്, ഫസല്‍ കൊടുവള്ളി, ബദറുദ്ധീന്‍ പാറന്നൂര്‍,നസ്രുദ്ദീന്‍ മണ്ണാര്‍ക്കാട് എന്നിവരുടെ രചനകള്‍ ആണ് മത്സരാര്‍ത്ഥികള്‍ ആലപിക്കുന്നത്. ഇതുകൂടാതെ ഇര്‍ഷാദ് ചിട്ടപ്പെടുത്തിയ വട്ടപ്പാട്ട് ഗാനങ്ങള്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നും ഒന്നാം സ്ഥാനത്തോടെ സംസ്ഥാന കലാമേളയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.
ബദറുദ്ദീന്‍ പാറന്നൂര്‍ ആണ് മാപ്പിളപ്പാട്ട് സംഗീതസംവിധാനത്തിലേക്ക് ഇര്‍ഷാദിനെ കൈപിടിച്ചുയര്‍ത്തുന്നത്. സ്രാമ്പിക്കല്ല് സ്വദേശി മുസ്തഫ ഹസീന ദമ്പതികളുടെ മകനാണ് ഇര്‍ഷാദ്. പൊതുവേദിയിലേക് ഗാനമേള ട്രൂപ്പിലൂടെ ഗായകനായ പിതാവ് മുസ്തഫയാണ് ഇര്‍ഷാദിനെ കൊണ്ടുവന്നത്. പിന്നീട് ശാസ്ത്രീയമായി സംഗീതം. സംസ്ഥാന മാപ്പിള കലാ അക്കാദമി, കേരള സാംസ്‌കാരിക വകുപ്പ് ,
ഇന്റര്‍ കോളേജ് മാപ്പിളപ്പാട് സംസ്ഥാന മത്സരങ്ങളില്‍ വിജയിയായിട്ടുണ്ട്. നിലവില്‍ കേരള മാപ്പിളകലാ അക്കാദമി സ്റ്റേറ്റ് ജൂറി അംഗമാണ്.