X

ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്രസ,അൽ ഖുദ് മീലാദ് ഫെസ്റ്റ് 2023 സംഘടിപ്പിച്ചു.

മസ്കറ്റ് : സമസ്ത ഇസ്ലാമിക് സെന്ററും മസ്കറ്റ് കെ.എം.സി.സി. അൽ ഖുദ് ഏരിയ കമ്മിറ്റിയും സംയുക്തമായി അൽ ഖൂദിൽ പ്രവർത്തനമാരംഭിച്ച ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്രസയുടെ പ്രഥമ മീലാദ് ഫെസ്റ്റ് 2023 വിപുലമായി ആഘോഷിച്ചു.സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരമുള്ള മദ്രസയുടെ മീലാദ് ഫെസ്റ്റ് ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ സയ്ദ് ശിവപുരം അധ്യക്ഷത വഹിച്ചു.സദർ മുഅല്ലിം അബ്ദുൽ അസീസ് മുസ്ല്യാർ പ്രാർത്ഥന നിർവ്വഹിച്ചു.വി.ടി.അബ്ദുൽ റഹ്മാൻ ഫൈസി വേങ്ങര ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നൂർ മുഹമ്മദ് ബലൂഷി, ഇമാം ഹാനി ദർവീഷ്, അബ്ദുറഹ്മാൻ അൽ ബലൂഷി അതിഥികളായി പങ്കെടുത്തു.

മസ്കറ്റ് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് സയ്യിദ് എ.കെ.കെ തങ്ങൾ, മിസ്ഹബ് സയ്ദ്, റഫീഖ് കണ്ണൂർ, ടി.പി. മുനീർ, ഫൈസൽ മുണ്ടൂർ എന്നിവർ സംസാരിച്ചു. മുഹമ്മദ് അമീൻ ഹുദവി വേങ്ങര, സുബൈർ ഫൈസി തോട്ടിക്കൽ, അബ്ദുൽ ഹകീം പാവറട്ടി, ജാബിർ മയ്യിൽ, എൻ.എ.എം. ഫാറൂഖ്, സി.വി.എം.ബാവ വേങ്ങര, വി.എം.അബ്ദുസ്സമദ് ഷദാബ് തളിപ്പറമ്പ്, ഇജാസ് അഹമ്മദ് തൃക്കരിപ്പൂർ, ഫൈസൽ ആലുവ,അബൂബക്കർ എടപ്പാൾ എന്നിവർ നേതൃത്വം നല്കി.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ, മൗലിദ് സദസ്സ്, ദുആ മജ്‌ലിസ്, ബുർദ മജ്ലിസ്, കിഡ്സ് ദഫ് പ്രദർശനം, സ്കൗട്ട്, ഫ്ലവർഷോ, ഖവ്വാലി, നബിദിന റാലി, സമാപന സമ്മേളനം, സമ്മാന ദാനം, അന്നദാനം എന്നിവയും മീലാദ് ഫെസ്റ്റിന്റെ ഭാഗമായി നടത്തുകയുണ്ടായി. ഹമീദ് പേരാമ്പ്ര സ്വാഗതവും അബ്ദുൽ ലത്തീഫ് ശിവപുരം നന്ദിയും പറഞ്ഞു.

webdesk15: