തൃശൂര്‍ പേരാമംഗലം പൊലീസ് പരിധിയില്‍ റോഡരികില്‍ യുവഎഞ്ചിനീയറെ പരിക്കേറ്റ നിലയില്‍ കണ്ടത് സുഹൃത്ത് ആക്രമിച്ചതിനാലാണെന്ന് വ്യക്തമായി. അരുണ്‍ലാലാണ് മരിച്ചത്. സുഹൃത്ത് ടിനുവാണ് പ്രതി. ഇരുവരും പതിവായി ഇരിക്കാറുള്ള റോഡരികില്‍ പെണ്‍കുട്ടി ടിനുവിനെ നോക്കി ചിരിച്ച സംഭവമാണ് തര്‍ക്കത്തിലും കൊലപാതകത്തിലുമെത്തിയത്. പെണ്‍കുട്ടി ചിരിച്ചതിന് അരുണ്‍ അവളെ കളിയാക്കിയത് ഇഷ്ടപ്പെടാതിരുന്ന ടിനു ബാറില്‍ മദ്യപിച്ചശേഷം തലക്കടിച്ച് സുഹൃത്തിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ ്‌പൊലീസ് പറയുന്നത്.
ഇരുവരും ബാറില്‍ മദ്യപിച്ചശേഷം ബൈക്കില്‍ യാത്ര ചെയ്യുകയും ഇടക്ക് നിര്‍ത്തിതര്‍ക്കിച്ച് ടിനു അരുണിന്റെ തലക്ക് മദ്യക്കുപ്പി കൊണ്ടടിക്കുകയും ചെയ്‌തെന്നാണ്‌കേസ്. ഹെല്‍മറ്റ ് കൊണ്ടു തലക്കടിച്ചു. പരിക്കേറ്റ് കിടന്ന യുവാവിനെ ആശുപത്രിയില്‍എത്തിച്ചെങ്കിലും രണ്ടുമണിക്കൂറിന് ശേഷം മരണപ്പെടുകയായിരുന്നു.
പുറ്റേക്കര സ്വദേശിയാണ് അരുണ്‍. പടിഞ്ഞാറേക്കോട്ട സ്വദേശിയാണ ്‌ബേക്കറി ജീവനക്കാരനായ ടിനു. ടിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.