X

കായംകുളത്തെ ഡിവൈഎഫ്‌ഐ നേതാവിന്റെ കൊലപാതകം; രണ്ട് പേര്‍ കസ്റ്റഡിയില്‍

കായംകുളം കൃഷ്ണപുരം മാവിനാല്‍ക്കുറ്റി ജംഗ്ഷന് സമീപം ഗുണ്ടാസംഘവുമായുള്ള ഏറ്റുമുട്ടലില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍.

ഇന്നലെ രാത്രി ബൈക്കില്‍ പോകുന്നതിനിടെയാണ് അമ്പാടിക്ക് കഴുത്തില്‍ കുത്തേറ്റത്. സംഘട്ടത്തിനിടെ കഴുത്തില്‍ കുത്തേറ്റ അമ്പാടി രക്തം വാര്‍ന്ന് റോഡില്‍ വീണു. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കൊലപാതകത്തിന് പിന്നില്‍ ക്രിമിനല്‍ മയക്കുമരുന്ന് മാഫിയയാണെന്ന് ഡി.വൈ.എഫ്.ഐ നേതൃത്വം പറഞ്ഞു.

 

webdesk14: