X

സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല; യുവാവിനെ വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട്ട് ദുരഭിമാനക്കൊലയെന്ന് റിപ്പോര്‍ട്ട്. തേങ്കുറുശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിലാണ് സംഭവം. അനീഷിന്റെ രണ്ടു കാലിനും തുടക്കും വെട്ടേറ്റു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മൂന്നു മാസം മുമ്പാണ് അനീഷിന്റെ വിവാഹം കഴിഞ്ഞത്. കൊലപാതകത്തിന് പിന്നില്‍ അനീഷിന്റെ ഭാര്യയുടെ അച്ഛന്‍ പ്രഭു കുമാര്‍, അമ്മാവന്‍ സുരേഷ് എന്നിവര്‍ ആണെന്ന് പാലക്കാട് ഡിവൈഎസ്പി പി ശശികുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രഭു കുമാറിന് വേണ്ടി തെരച്ചില്‍ തുടരുകയാണ്.

 

web desk 1: