തൊടുപുഴയിലെ കൊലപാതകം; ബിജുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

ഇടുക്കി: തൊടുപുഴയില്‍ കൊലപ്പെട്ട ബിജുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ഇടുക്കി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടത്തുക. ബിസിനസ് പങ്കാളിയും ക്വട്ടേഷന്‍ സംഘവും ചേര്‍ന്ന് ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ ജോമോന്‍, മുഹമ്മദ് അസ്ലം, ജോമിന്‍ എന്നിവര്‍ പിടിയിലായിരുന്നു. ഇവരെ സംഭവ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും. കൊലപാതകത്തിന് ശേഷം കാപ്പ കേസില്‍ പിടിയിലായി റിമാന്‍ഡില്‍ കഴിയുന്ന ആഷിഖിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

ബിജുവിനെ വാഹനത്തില്‍ തട്ടിക്കൊണ്ടു പോയ ചുങ്കത്തിന് സമീപം പഞ്ചവടിപ്പാലം, കലയന്താനിയിലെ കാറ്ററിംഗ് ഗോഡൗണ്‍ എന്നിവിടങ്ങളിലെത്തിച്ച് കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് പൊലീസ് തീരുമാനം. ജോമോനും ബിജുവും തമ്മില്‍ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും കൊലപാതകം ആസൂത്രിതമെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. ജോമോന്‍ മുമ്പും ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടിയിരുന്നതായും ഇവര്‍ക്ക് കൊലയില്‍ പങ്കുണ്ടോയെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.

webdesk18:
whatsapp
line