ഗസ്സ: ഫലസ്തീന്‍ പ്രധാനമന്ത്രി റമി ഹമദുല്ലക്കു നേരെ ഗസ്സയില്‍ വധശ്രമം. പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം കടന്നു പോയതിനു തൊട്ടു പിന്നാലെയാണ് സ്‌ഫോടനമുണ്ടായത്. അകമ്പടി സേവിച്ച സുരക്ഷാ സേനയുടെ വാഹനം സ്‌ഫോടനത്തില്‍ തകര്‍ന്നു. സൈനികര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മലിനജല ശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ റമി ഹമദുല്ല ഇസ്രാഈല്‍ നിയന്ത്രണത്തിലുള്ള എറേസ് ചെക്‌പോസ്റ്റ് വഴി ഗസ്സ അതിര്‍ത്തിയില്‍ കടന്ന് നിമിഷങ്ങള്‍ക്കകമായിരുന്നു സ്‌ഫോടനം. പ്രധാനമന്ത്രിയും അദ്ദേഹത്തെ അനുഗമിച്ചിരുന്ന ഫലസ്തീന്‍ ഇന്റലിജന്‍സ് വിഭാഗം മേധാവി മജീദ് ഫറാജും ഉള്‍പ്പെടെയുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തൊട്ടു പിന്നാലെ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട റമി ഹമദുല്ല ആശങ്കപ്പെടേണ്ടതില്ലെന്ന് ജനങ്ങളോട് പറഞ്ഞു.
ഇതിനിടെ ഹമാസ് ആണ് ആക്രമണത്തിനു പിന്നിലെന്ന ആരോപണവുമായി ഫലസ്തീന്‍ പ്രസിഡണ്ട് മഹ്്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫത്തഹ് പാര്‍ട്ടി രംഗത്തെത്തി. ഫത്തഹ് – ഹമാസ് ഐക്യ ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കാനുള്ള ശ്രമമാണിതെന്നും സുരക്ഷ ഉറപ്പാക്കുന്നതില്‍ ഗസ്സ ഭരിക്കുന്ന ഹമാസ് പരാജയപ്പെട്ടെന്നും ഫത്തഹ് പാര്‍ട്ടി കുറ്റപ്പെടുത്തി.
- 7 years ago
chandrika
Categories:
Video Stories
ഫലസ്തീന്‍ പ്രധാനമന്ത്രിക്കു നേരെ വധശ്രമം
Tags: palestine