തിരുവനന്തപുരം: കെപിസിസി പ്രസിഡന്റാകാന്‍ താനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. അധ്യക്ഷനെ നിശ്ചയിക്കുമ്പോള്‍ ഗ്രൂപ്പ് മാനദണ്ഡമാക്കരുത്. അധ്യക്ഷ പദവിയിലേക്ക് പുതിയൊരാള്‍ വരുന്നതാണ് നല്ലതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വി.എം സുധീരന്‍ രാജിവെച്ച ഒഴിവിലേക്ക് ആരുവരുമെന്ന ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മുരളീധരന്റെ പ്രതികരണം. ഗ്രൂപ്പ് നോക്കി പ്രസിഡന്റിനെ തീരുമാനിക്കുകയാണെങ്കില്‍ ഉത്തര്‍പ്രദേശിലെ അവസ്ഥയായിരിക്കും കേരളത്തില്‍. പാര്‍ട്ടി ഉണ്ടെങ്കില്‍ മാത്രമേ ഗ്രൂപ്പ് ഉണ്ടാവൂ. ആദ്യം പാര്‍ട്ടിയുടെ ഭാവി നോക്കണം. പാര്‍ട്ടി രക്ഷപ്പെടണമെങ്കില്‍ ശക്തമായ നേതൃത്വം വേണം. അതിനാല്‍ ഹൈക്കമാന്റ് തീരുമാനത്തെ പിന്തുണക്കുകയാണ് വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.