തിരുവനന്തപുരം: ലോ അക്കാദമിയില്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള മാനേജ്‌മെന്റ് നീക്കം നടത്തുന്നതിനിടെ സമരം കൂടുതല്‍ ശക്തമാക്കി വിദ്യാര്‍ത്ഥികള്‍. ലക്ഷ്മി നായരുടെ രാജിയില്‍ കുറഞ്ഞ ഒരു ഒത്തുതീര്‍പ്പിനും തയാറല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് എസ്എഫ്‌ഐ ഒഴികെ വിദ്യാര്‍ത്ഥി സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. നാളെ ക്ലാസുകള്‍ ആരംഭിക്കാനുള്ള നീക്കം എന്തു വിലകൊടുത്തും തടയുമെന്ന് കെ. മുരളീധരന്‍ എം.എല്‍.എ പറഞ്ഞു.
സംഘര്‍ഷാവസ്ഥയുണ്ടാക്കി സമരം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സമരഭൂമിയെ സര്‍ക്കാര്‍ കലാപഭൂമിയാക്കരുതെന്ന് അദ്ദേഹം പറഞ്ഞു. എസ്എഫ്‌ഐ ഒറ്റുകാരാണ്. സമരങ്ങളെ ഒറ്റുകൊടുത്ത പാരമ്പര്യമാണ് എസ്‌ഐഐക്കുള്ളത്. ലോ അക്കാദമി ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളെക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ്. നടരാജപിള്ള ആരാണെന്ന് അറിയണമെങ്കില്‍ പിണറായി വിജയന്‍ എകെജി സെന്ററിലെ ലൈബ്രറിയെങ്കിലും പരിശോധിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.