മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിൽ അടിത്തട്ടിലെ പലക തകര്‍ന്ന് ബോട്ടിനുള്ളില്‍ വെള്ളം കയറിയുണ്ടായ അപകടത്തില്‍ നിന്ന് മുപ്പതിലധികം സഞ്ചാരികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.ബോട്ട് മുപ്പതിലധികം സഞ്ചാരികളുമായി യാത്ര തുടങ്ങി അല്പസമയത്തിനുള്ളിൽ ബോട്ടിനുള്ളിലേക്കു വെള്ളം ഇരച്ചു കയറുകയായിരുന്നു . സഞ്ചാരികള്‍ ബഹളം വച്ചതോടെ ബോട്ട് തിരിച്ച് കരയ്ക്കടുപ്പിച്ച് ആളുകളെ രക്ഷപ്പെടുത്തുകയായിരുന്നു. ഇന്നലെയായിരുന്നു സംഭവം കാലപ്പഴക്കം മൂലം ദ്രവിച്ച പലകകള്‍ തകര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് കണ്ടെത്തൽ.ടൂറിസത്തിന്റെ ഭാഗമായി സര്‍വീസ് നടത്തുന്ന സ്വകാര്യ ബോട്ടാണ് അപകടത്തില്‍പെട്ടത്.