മൂന്നാര്‍: മൂന്നാറില്‍ ഒമ്പതുമാസം പ്രായമായ കുഞ്ഞിനേയും മാതാപിതാക്കളേയും പുഴയില്‍ കാണാതായി. ഇവരെ കണ്ടെത്തുന്നതിനായി ഫയര്‍ഫോഴ്‌സ് തിരച്ചില്‍ തുടരുകയാണ്. മൂന്നാര്‍ പെരിയവല സ്വദേശികളായ വിഷ്ണു(30), ഭാര്യ ജീവ(26), ആറുമാസം പ്രായമായ ഇവരുടെ കുഞ്ഞ് എന്നിവരാണ് പുഴയില്‍ ചാടിയത്.
കുടുംബവഴക്കിനെ തുടര്‍ന്ന് കുഞ്ഞുമായി പുഴയില്‍ ചാടിയ ഭാര്യക്ക് പിന്നാലെ ഭര്‍ത്താവും ചാടുകയായിരുന്നു. ഭാര്യയെ രക്ഷിക്കുന്നതിനിടെയാണ് ഭര്‍ത്താവ് ഒഴുക്കില്‍പെട്ടത്. അതേസമയം, ശക്തമായ ഒഴുക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ്. സംഭവം നടന്ന സ്ഥലത്തുനിന്നും നൂറുമീറ്റര്‍ അകലെ മുതല്‍ അന്വേഷണം നടത്തുന്നുണ്ട്.