ഇടുക്കി: മൂന്നാറിലെ കുരിശ് പൊളിക്കല്‍ നടപടിയില്‍ ഇടുക്കി കളക്ടറും ദേവികുളം സബ്കളക്ടറും അടങ്ങുന്ന സംഘത്തിന് മുഖ്യമന്ത്രി പിണറായിയുടേയും വൈദ്യുതി വകുപ്പ് മന്ത്രി മണിയുടേയും രൂക്ഷ വിമര്‍ശനം. ഇന്നലെ നടന്ന യോഗത്തില്‍ ഇരുവരും ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ രോഷപ്രകടനം നടത്തി. തോന്നിയപോലെ പ്രവര്‍ത്തിക്കാമെന്ന് ആരും കരുതേണ്ടെന്നും തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ വേറെ പണി നോക്കണമെന്നും പിണറായി പറഞ്ഞു.
കുരിശ് പൊളിക്കലിന്റെ ഉപഭോക്താവ് ബി.ജെ.പിയാണെന്ന് മന്ത്രി മണി സബ്കളക്ടറോട് പറഞ്ഞു. അവരെ സഹായിക്കുന്ന നടപടിയായിപ്പോയെന്നും മന്ത്രി കുറ്റപ്പെടുത്തി. അതേസമയം, റവന്യു മന്ത്രി ഇ .ചന്ദ്രശേഖരന്‍ കളക്ടര്‍, സബ്കളക്ടര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരെ പിന്തുണച്ചാണ് സംസാരിച്ചത്. തന്റെ അറിവോടെയാണ് മൂന്നാറിലെ ഒഴിപ്പിക്കലെന്ന് മന്ത്രി പറഞ്ഞു. കുരിശുള്‍പ്പെടെയുള്ളവ നീക്കം ചെയ്തു അറിവോടുതന്നെയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുരിശ് നീക്കം ചെയ്തതിനെ മുഖ്യമന്ത്രി എതിര്‍ക്കുകയാണ് ചെയ്തത്. കഴിഞ്ഞ ദിവസവും കുരിശ് പൊളിച്ചുമാറ്റിയത് തെറ്റാണെന്ന് തന്നെ മുഖ്യമന്ത്രി ആവര്‍ത്തിക്കുകയായിരുന്നു.