X

കളക്ടര്‍ ചെയ്യുന്നത് തെമ്മാടിത്തരമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍

മൂന്നാര്‍: അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നുവെന്ന പേരില്‍ ഇടുക്കി ജില്ലാ കളക്ടര്‍ ജി.ആര്‍ ഗോകുലും സബ്കളക്ടര്‍ വി. ശ്രീറാമും ചെയ്യുന്നത് തെമ്മാടിത്തരമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടഫി കെ.കെ ജയചന്ദ്രന്‍. ദു:ഖവെള്ളിയാഴ്ച്ച പ്രാര്‍ത്ഥിക്കാന്‍ സ്ഥാപിച്ച കുരിശാണ് പൊളിച്ചുമാറ്റിയതെന്നും ജയചന്ദ്രന്‍ പറഞ്ഞു.

100 പോലീസുകാരെ വിൡുകൊണ്ടുവന്ന് ഒഴിപ്പിക്കല്‍ നടത്തുന്നത് ശരിയല്ല. പോലീസും സബ്കളക്ടറും ജനങ്ങളെ പേടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കൈയേറ്റമുണ്ടെങ്കില്‍ അത് ഒഴിപ്പിക്കണം. അല്ലാതെ പകരം കുരിശ് പൊളിക്കാന്‍ തയ്യാറാകുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് മറ്റുളളവര്‍ പ്രവേശിക്കുന്നത് വിലക്കിയാല്‍ മതി. സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. സബ്കളക്ടറും മാധ്യമങ്ങളും ഭരണം കയ്യേറാമെന്ന് കരതേണ്ടെന്നും ജയചന്ദ്രന്‍ പറഞ്ഞു. കയ്യേറ്റം ഒഴിപ്പിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് കെ.പി.സി.സിയുടെ താല്‍ക്കാലിക പ്രസിഡന്റ് എം.എം ഹസ്സന്‍ പറഞ്ഞു. എന്നാല്‍ സമീപത്തെ സി.പി.എം കയ്യേറ്റമാണ് ആദ്യമൊഴിപ്പിക്കേണ്ടതെന്നാണ് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞത്.

മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ അനധികൃത കയ്യേറ്റമാണ് അഡീഷ്ണല്‍ തഹസില്‍ദാറിന്റെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റിയത്. ഇന്ന് രാവിലെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞിരുന്നു. എന്നാല്‍ തടസ്സങ്ങള്‍ മാറ്റി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള ശ്രമം തുടരുകയായിരുന്നു ഉദ്യോഗസ്ഥര്‍

chandrika: