ന്യുഡല്‍ഹി: ഡല്‍ഹിയിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍(എയിംസ്) അഞ്ചു മാസത്തോളം ഡോക്ടറായി ആള്‍മാറാട്ടം നടത്തിയ യുവാവ് അറസ്റ്റില്‍. ബിഹാര്‍ സ്വദേശി അദ്നാന്‍ ഖുറം (19) ആണ് അറസ്റ്റിലായത്. മെഡിക്കല്‍ ബിരുദങ്ങളൊന്നുമില്ലാത്ത ഇയാള്‍ക്ക് വൈദ്യശാസ്ത്രത്തെ കുറിച്ചും ആസ്പത്രിയിലെ ഡോക്ടര്‍മാരെ കുറിച്ചുമുള്ള അറിവ് മനസ്സിലാക്കിയ പൊലീസുപോലും ഞെട്ടി. ഡോക്ടര്‍മാരുടെ സമരങ്ങള്‍ മുതല്‍ യൂണിയന്‍ കാര്യങ്ങളിലും പൊതു വിഷയങ്ങളിലും സജീവമായിരുന്നു ഖുറം. കൊളേജിലും ഡോക്ടര്‍മാര്‍ക്കിടയില്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ വിവിധ വിഷയങ്ങളിലായി എയിംസ് സന്ദര്‍ശിച്ച വി.വി.ഐപ്പികളുമായി ബന്ധമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു.
കഴിഞ്ഞ അഞ്ച് മാസമായി ക്യാമ്പസില്‍ വിലസിയ ഖുറമിനെ ശനിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.


രാഹുല്‍ ഗാന്ധിയുമായി ബന്ധമുണ്ടെന്ന് കാണിക്കാനായി പുറത്തുവിട്ട ചിത്രം, രാഹുല്‍ ഗാന്ധിയെ ബാരിക്കേടിന് പുറത്തുനിന്നും ഖുറം ഹസ്തദാനം ചെയ്യുന്നു