X
    Categories: indiaNews

നോണ്‍വെജ് ഭക്ഷണം പരസ്യമായി വില്‍ക്കരുതെന്ന് നഗരസഭ

വഡോദര: നോണ്‍ വെജ് ഭക്ഷണ സാധാനങ്ങള്‍ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ച് വില്‍ക്കുന്നത് വിലക്കി ഗുജറാത്തിലെ വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. വഴിയോര കടകളും ഭക്ഷണ ശാലകളും ഇത്തരത്തില്‍ മത്സ്യവും മാംസവും പരസ്യമായി പ്രദര്‍ശിപ്പിച്ച് വില്‍ക്കരുതെന്നാണ് കോര്‍പ്പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഹിതേന്ദ്ര പട്ടേല്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയത്. മതവികാരവുമായി ബന്ധപ്പെട്ട വിഷയമാണിതെന്നാണ് പട്ടേല്‍ പറയുന്നത്. മത്സ്യം, മാംസം, മുട്ട എന്നിവ ഉള്‍പ്പടെ എല്ലാ നോണ്‍ വെജ് ഭക്ഷണങ്ങളും 15 ദിവസത്തിനുള്ളില്‍ പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിച്ച് വില്‍ക്കുന്നത് അവസാനിപ്പിക്കണമെന്ന് പട്ടേല്‍ പറഞ്ഞു.

 

Test User: