അബുദാബി: അബുദാബി വ്യവസായ നഗരിയായ മുസഫയില്‍ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ പ രിശോധനയും ബോധവല്‍ക്കരണവും നടത്തി. വിവിധ മേഖലകളിലും സ്ഥാപനങ്ങളിലും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുകയെന്ന സന്ദേശവുമായാണ് ഉദ്യോഗസ്ഥര്‍ വിവിധ സ്ഥാപനങ്ങളില്‍ എത്തിയത്. തൊഴി ല്‍ മേഖലകളില്‍ പൊതുജനാരോഗ്യവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് ബോധവല്‍ക്കരണവും പരിശോധനയും നടക്കുന്നത്.
ഇതിന്റെ ഭാഗമായി മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ന ടത്തുന്ന സ്ഥാപനങ്ങളുടെ ഉടമകളും തൊഴിലാളികളുമായും ഉദ്യോഗസ്ഥര്‍ ആശയവിനിമയം നടത്തി. വ ര്‍ക്ക്ഷോപ്പുകളില്‍ ആരോഗ്യ ചട്ടങ്ങള്‍ പാലിക്കേണ്ടതിന്റെയും പരിസരത്തും തൊഴിലാളികള്‍ക്കിടയിലും ശുചിത്വം പാലിക്കേണ്ടതിന്റെയും പ്രാധാന്യം ഉദ്യോഗസ്ഥര്‍ ഊന്നിപ്പറഞ്ഞു. പരിസ്ഥിതി മലിനീകരണവും മാലിന്യ വ്യാപനവും ഒഴിവാക്കുന്നതിനും നഗരത്തിന്റെ സൗന്ദര്യാത്മകവും പരിഷ്‌കൃതവുമായ രൂപം സംര ക്ഷിക്കുന്നതിനുമായി എല്ലാ പ്രവര്‍ത്തനങ്ങളും സേവനങ്ങളും സ്ഥാപനത്തിന്റെ പരിധിക്കുള്ളില്‍ തന്നെ നടത്തണമെന്ന് തൊഴിലുടമകളോട് ആവശ്യപ്പെട്ടു. മാലിന്യങ്ങള്‍ നടപ്പാതകള്‍, തുറസ്സായ സ്ഥലങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വ്യാപിക്കരുതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വര്‍ക്ക്ഷോപ്പുകളിലും റിപ്പയര്‍ ഷോപ്പുകളിലും ഫ്‌ലോറിങ്ങിന്റെ ഗുണനിലവാരം പരിശോധിക്കല്‍, വിള്ളലുകളില്ലെന്ന് ഉറപ്പാക്കല്‍, വാഹനങ്ങളുടെ റാമ്പുകള്‍ ചലിക്കാവുന്നതാണെന്ന് ഉറപ്പാക്കല്‍ എന്നിവ ഉള്‍പ്പെടെ നിരവധി സുരക്ഷാ ആവശ്യകതകള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഉറപ്പുവരുത്തി. വാഹനങ്ങളുടെ ഓയില്‍ ഉള്‍പ്പെടെയുള്ള ദ്രവമാലിന്യങ്ങള്‍ മലിനജല സംവിധാനങ്ങളില്‍ ഒഴുക്കുന്നില്ലെന്നും ശരിയായ വിധത്തില്‍ സംസ്‌കരിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.