X

നഗരസഭകള്‍ കോടതി വിധി മറികടക്കുന്നു- പി.സി അബ്ദുല്‍ ലത്തീഫ്‌

പി.സി അബ്ദുല്‍ ലത്തീഫ്‌

ഖര-ജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്‌കരണവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണെന്ന 2018 ലെ കേരള ഹൈക്കോടതി വിധി മറികടക്കാനുള്ള ശ്രമത്തിലാണ് നഗര സഭകള്‍. കൊച്ചിന്‍ നഗര സഭയെയും അതിന്റെ രണ്ടു വാര്‍ഡ് മെമ്പര്‍മാര്‍, നഗര സഭ സെക്രട്ടറി, കേരള തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എന്നിവരെയും എതിര്‍ കക്ഷികളാക്കി ഫയല്‍ ചെയ്യപ്പെട്ട റിട്ടിലാണ് മാലിന്യ സംസ്‌കരണം നഗരസഭകളുടെ ഉത്തരവാദിത്വമാണെന്ന ഉത്തരവ്. പ്രസ്തുത ഉത്തരവ് മറികടന്നു ഉത്തരവാദിത്വം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയാണ് നഗര സഭകള്‍. കല്ലായി പുഴയുടെ മലിനീകരണത്തിന് ഉത്തരവാദികള്‍ കനാലിനു സമീപം താമസിക്കുന്ന ജനങ്ങളാണ് എന്ന കണ്ടെത്തലിലാണ് കോഴിക്കോട് നഗരസഭ. ഈ വീട്ടുടമകളുടെ മേല്‍വിലാസം ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. ഓവ് ചാലുകളിലേക്കും വെള്ളം ഒഴുക്കാന്‍ പാടില്ലത്രെ. ബേപ്പൂര്‍ മേഖലാ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ വീട്ടുടമകള്‍ക്ക് നല്‍കിയ നോട്ടീസില്‍ ഓവ്ചാലുകളിലേക്കുള്ള പൈപ്പുകള്‍ അടക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. (നോട്ടീസ് No. B-Z/111/5508/17 dt. 23-05-2017)

കേരളത്തിന്റെ ഭൂമിശാസ്ത്രം പഠിക്കാതെയുണ്ടാക്കിയ ഇരുപത്തി എട്ടു വര്‍ഷം മുമ്പത്തെ നിയമം പൊടി തട്ടിയെടുത്തു നടപ്പാക്കുകയാണ്. രണ്ടോ മൂന്നോ അടി ആഴത്തില്‍ കുഴിയെടുത്താല്‍ ഉറവ് വെള്ളം വരുന്ന കേരളത്തിന്റെ ഭൂമിയില്‍ രണ്ടും രണ്ടരയും സെന്റ് വീടുകളുടെ മുറ്റത്ത് നിയമം നടപ്പാക്കാനാവില്ല. മറിച്ചു ഓവ് ചാലുകള്‍ ശാസ്ത്രീയമായി പരിപാലിക്കാനുള്ള ബാധ്യത നഗരസഭകള്‍ നിര്‍വഹിക്കുകയാണ് വേണ്ടത്. അല്ലാത്തപക്ഷം ഓരോ വീട് മുറ്റങ്ങളും പകര്‍ച്ച വ്യാധി കേന്ദ്രങ്ങളായി മാറാന്‍ വഴിവെക്കും.ഖര-ജൈവ മാലിന്യങ്ങള്‍ ശേഖരിക്കലും സംസ്‌കരിക്കലും റസിഡന്റ്‌സ് അസോസിയേഷനുകളുടെ നിയമപരമായ ബാധ്യതയാണെന്നാണ് അധികൃതരുടെ ഭഷ്യം. കോഴിക്കോട് കോര്‍പറേഷന്‍ ഹെല്‍ത് ഓഫീസറുടെ സര്‍ക്കുലര്‍ ഒഴിഞ്ഞു മാറ്റത്തിന്റെ രസകരമായ ഉദാഹരണമാണ്. ഓഫീസറുടെ നോട്ടീസിന്റെ പ്രസക്ത ഭാഗം ഇങ്ങിനെ വായിക്കാം: ‘2016 ലെ സോളിഡ് വെയ്സ്റ്റ് മാനേജ്‌മെന്റ് റൂള്‍സ് 4 (6) പ്രകാരം റസിഡന്‍സ് അസോസിയേഷനുകളുടെ ഉത്തരവാദിത്വത്തില്‍ ജൈവ അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ചു സംസ്‌കരിക്കണം എന്നാണ് നിയമം ‘സോളിഡ് വെയ്സ്റ്റ് മാനേജ്‌മെന്റ് റൂള്‍സ് 4 (3) പ്രകാരം യൂസര്‍ ഫീ നല്‍കി കോര്‍പറേഷന്‍ രൂപീകരിച്ച ഹരിത കര്‍മ്മ സേനക്ക് നല്‍കേണ്ടതാണ്. അല്ലാത്തപക്ഷം നിയമ വിരുദ്ധ നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണെന്ന വിവരം അറിയിക്കുന്നു ‘ [Notice No. 18 / 7147 / 19 dt. 31102019]

വെയ്സ്റ്റ് മാനേജ്‌മെന്റ് നഗര സഭകളുടെ പൂര്‍ണ ഉത്തരവാദിത്വമാണെന്നാണ് കേരള ഹൈക്കോടതി വിധിയില്‍ പറയുന്നത്. [WP [c] No. 17712 of 2018] J-c-ജൈവ മാലിന്യങ്ങള്‍ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കലും സംസ്‌കരിക്കലും അതത് നഗരസഭ സെക്രട്ടറിമാരുടെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി വിധി. പേജ് നമ്പര്‍ 5 (1a). സെക്രട്ടറിമാര്‍ ചുമതല നിര്‍വഹിക്കുന്നതില്‍ കൃത്യ വിലോപം കാട്ടിയാല്‍ കൗണ്‍സിലോ സംസ്ഥാന സര്‍ക്കാറോ സെക്രട്ടറിയുടെ പേരില്‍ നിയമ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിഷ്‌കര്‍ഷിക്കുന്നു. പേജ് 5 (1c) വാര്‍ഡുകളില്‍ മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് എല്ലാ വാര്‍ഡ് കൗണ്‍സിലര്‍മാരുടെയും ചുമതലയാണ് വിധി പേജ് 5 (1 b) ഖര -ജൈവ മാലിന്യങ്ങള്‍ ശേഖരിക്കലും സംസ്‌കരിക്കലും സെക്രട്ടറിമാരുടെ ചുമതലയാണെന്നും അതവര്‍ നിര്‍വഹിച്ചില്ലെങ്കില്‍ ശിക്ഷിക്കപ്പെടുമെന്നും 2005 ല്‍ രൂപം നല്‍കിയ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ടിലും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഖര-ജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്‌കരണവും നഗരസഭയുടെ ഭരണ ഘടനാപരമായ ബാധ്യതയാണെന്ന് യു.ഡി.എഫ് ഇക്കഴിഞ്ഞ കോര്‍പറേഷന്‍ തിരെഞ്ഞെടുപ്പില്‍ പുറത്തിറക്കിയ പ്രകടന പത്രികയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. ഹെല്‍ത് വിഭാഗത്തെയും അതിന്റെ അതി വിപുലമായ ഉദ്യോഗസ്ഥ സംവിധാനത്തെയും നോക്ക്കുത്തിയാക്കി ചുമതലകള്‍ മുഴുവന്‍ കുടുംബശ്രീയുടെ കീഴിലുള്ള ഹരിത കര്‍മ്മ സേനയെയും റസിഡന്‍സിനെയും ഏല്‍പ്പിക്കുകയാണ് നീക്കം. കുടുംബശ്രീയെ നേരിട്ടോ അല്ലാതെയോ മാലിന്യ ചുമതല ഏല്‍പ്പിക്കരുത് എന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. കോടികള്‍ ചെലവാക്കി നല്‍കിയ നൂറു മോട്ടോര്‍ വാഹനങ്ങള്‍ എവിടെപ്പോയി എന്ന ചോദ്യത്തിന് അവരും നഗരസഭയും ഉത്തരം നല്‍കേണ്ടതുണ്ട്.

Test User: