മുണ്ടൂര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അലന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് അലന്റെ മരണകാരണമായതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ എട്ടുമണിയോടെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് മൈലംപുള്ളിയിലെ സെമിത്തേരിയില്‍ വെച്ചായിരിക്കും സംസ്‌കാരം നടക്കു.
അതേസമയം, ആക്രമണത്തില്‍ പരിക്കേറ്റ അമ്മ വിജി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
മുണ്ടൂര്‍ കയറംക്കോട് സ്വദേശി അലനാണ് കാട്ടാണ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അലനും അമ്മ വിജിയും വീട്ടിലേക്ക് നടന്ന് പോവുന്നതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. പരിക്കേറ്റ വിജി ഫോണില്‍ വിളിച്ച് അറിയിച്ചതോടെ സ്ഥലത്തേക്ക് എത്തിയ നാട്ടുകാരാണ് ഇരുവരെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല .