മലവെള്ളപ്പാച്ചിലിൽ സർവ്വതും നഷ്‌ടമായ ദുരിതപൂർണ്ണ ഭൂമിയിൽ സർവ്വതും തകർന്ന് മുണ്ടക്കൈ ഗ്രാമം.
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച മേപ്പാടി മുണ്ടകൈ ദുരന്ത മുഖത്ത് കെഎംസിസി പ്രവർത്തകർ സജീവമാണ്. സാധ്യമായ ഇടപെടലുകൾ നടത്തി ദുരന്ത ഭൂമിയിൽ കര്‍മ്മ നിരതരാവാൻ അവർക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കുവൈത്ത് കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി.
രണ്ട് വീടുകളിലായി താമസിച്ചിരുന്ന കെഎംസിസി പ്രവർത്തകൻ സാഹിറിന്റെ ഉമ്മയും,സഹോദരിയും ഭാര്യാ പിതാവും,മാതാവും ഉൾപ്പടെയുള്ള കുടുംബങ്ങളെയാണ് മലവെള്ളം കൊണ്ട് പോയത്.
പ്രിയപ്പെട്ടവർ പിരിഞ്ഞ മനോ വേദന സാഹിറിനെ തളർത്തിയപ്പോഴും രക്ഷാ-സേവന പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി. കെഎംസിസി പ്രവർത്തകനായ ലത്തീഫിന്റെ വീട് ദുരന്തത്തിൽ ഒലിച്ച് പോയി.
അടിയന്തിര പ്രാധാന്യമുള്ള താൽക്കാലിക പുനരധിവാസ പ്രവർത്തനങ്ങളിൽ കുവൈത്ത് കെഎംസിസി വയനാട് ജില്ലാ ഇടപെടുകയാണ്. ദുരന്ത മുഖത്ത് നാട്ടിലുള്ള പ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് വയനാട് ജില്ലാ കെഎംസിസി പ്രസിഡണ്ട് ഇബ്രാഹിം,ജനറൽ സിക്രട്ടറി നൗഷാദ് മേപ്പാടിയും പറഞ്ഞു.