X

മുണ്ടക്കൈ ദുരന്തം; ക്യാമ്പില്‍ കഴിയുന്ന പതിനാല് കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക വീടൊരുക്കി കെ എം ഷാജി

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട് ക്യാമ്പില്‍ കഴിയുന്ന 14 കുടുംബങ്ങള്‍ക്ക് താമസ സൗകര്യം ഒരുങ്ങുന്നു. മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയുടെ ഇടപെടലിന് പിന്നാലെയാണ് പുതിയ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നത് വരെ കുടുംബങ്ങള്‍ക്ക് താമസ സൗകര്യം ഒരുങ്ങുന്നത്.

ദുരിത ബാധിതരെ സന്ദര്‍ശിച്ചപ്പോഴായിരുന്നു ക്യാമ്പില്‍ തന്നെ തുടരുന്നതിന്റെ ബുദ്ധിമുട്ടുകള്‍ കുടുംബങ്ങള്‍ കെ.എം. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘത്തെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊടുവള്ളി സ്വദേശി തെറ്റുമ്മല്‍ അഹമ്മദ് തന്റെ ഉടമസ്ഥതയിലുള്ള മുട്ടില്‍ യതീംഖാന റോഡിലെ പതിനാല് ക്വാര്‍ട്ടേര്‍സുകള്‍ സൗജന്യമായി താമസത്തിന് വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് കെ.എം. ഷാജിയെ അറിയിച്ചത്.

ക്വാര്‍ട്ടേര്‍സിലേക്ക് താമസം മാറുന്ന കുടുംബങ്ങള്‍ക്ക് ആവശ്യമായ വീട്ടുപകരണങ്ങളും ഷാജിയുടെ നേതൃത്വത്തിലുള്ള കാരുണ്യ സംഘം നല്‍കും. യഹ്യയ ഖാന്‍, ടി. ഹംസ തുടങ്ങിയ നേതാക്കളാണ് കെ.എം. ഷാജിയുടെ സംഘത്തിലുണ്ടായിരുന്നത്.

 

webdesk13: