X

മുണ്ടക്കൈ ദുരന്തം: പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കേരള എംപിമാർ അമിത് ഷായെ കണ്ടു

വയനാട് പാക്കേജ് ആവശ്യവുമായി പ്രിയങ്ക ഗാന്ധി കേന്ദ്രമന്ത്രി അമിത് ഷായെ കണ്ടു. യുഡിഎഫ്, എൽഡിഎഫ് എംപിമാർ പ്രിയങ്ക ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. 2221 കോടി രൂപയുടെ സഹായമാണ് സംഘം തേടിയത്. വയനാട് പാക്കേജിൽ നാളെ വിശദാംശങ്ങൾ നൽകാമെന്ന് അമിത് ഷാ അറിയിച്ചു.

ഉരുൾപൊട്ടലിൽ ആ പ്രദേശം ഒന്നാകെ നശിച്ചു. ദുരിതബാധിതർക്ക് എല്ലാം നഷ്ടപ്പെട്ടു. വീട്ടിലെ മുഴുവൻ അംഗങ്ങളെയും നഷ്ടപ്പെട്ടവരുണ്ട്. അതിൽ ചെറിയ കുട്ടികളുണ്ട്. അവർക്ക് മറ്റൊരു പിന്തുണയില്ല. കേന്ദ്രത്തിന് മുന്നിട്ടിറങ്ങാൻ കഴിയുന്നില്ലെങ്കിൽ അത് രാജ്യത്തിനാകെ വളരെ മോശം സന്ദേശമാണ് നൽകുന്നത്. രാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്നും ജനങ്ങളുടെ വേദനയും കഷ്ടപ്പാടുകളും മനസ്സിലാക്കണമെന്നും ആഭ്യന്തര മന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ കേരളത്തിൻ്റെ 783 കോടി രൂപയുണ്ട്. 153 കോടി രൂപ കേരളത്തിന് നവംബർ 16ന് അനുവദിച്ചിരുന്നു. വ്യോമസേനാ രക്ഷാപ്രവർത്തനത്തിനും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുമായി ചെലവായ തുകയാണിത്.

webdesk14: