X

സാന്ത്വനമായി മുനവ്വറലി തങ്ങളെത്തി; മക്കള്‍ ഉപേക്ഷിച്ച പ്രവാസിയായ ജമീല ഉമ്മക്ക് ഇനി സ്വന്തം വീട്

അറുപത്തിയാറാം വയസ്സില്‍ ജോലിതേടി വീണ്ടും ദുബായിലെത്തിയ ജമീലതാത്തയുടെ ജീവിതം ആരുടെയും കണ്ണു നനയിപ്പിക്കുന്നതാണ്. ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഇരുപത്തിരണ്ടാം വയസ്സില്‍ കടല്‍ കടന്നതായിരുന്നു ജമീല. ഏക മകളെ പഠിപ്പിച്ചു മിടുക്കിയാക്കണം എന്നത് മാത്രമായിരുന്നു ലക്ഷ്യം.

അറബി വീട്ടില്‍ പണിയെടുത്ത പണം സ്വരുക്കൂട്ടി മകളെയും ആ മകളുടെ നാലു പെണ്‍മക്കളെയും കെട്ടിച്ചു വിട്ടു. അപ്പോഴേക്കും ജമീലയ്ക്ക് പ്രായം അറുപതായി. ആറുപതിന്റെ പടിക്കലെത്തിയപ്പോള്‍ ആരോഗ്യം മോശമായി. മനസ്സ് എത്തുന്നിടത്ത് ശരീരമെത്താത്ത അവസ്ഥ. പിന്നാലെ പ്രവാസ ജീവിതം മതിയാക്കി ജമീല നാട്ടിലെത്തി. നാട്ടിലെത്തിയ ജമീലയ്ക്ക് പതിവ് സ്വീകരണം ലഭിച്ചില്ല. വരുമാനമില്ലാത്ത ഉമ്മ വീട്ടുകാര്‍ക്ക് ഭാരമായി മാറിയപ്പോള്‍ മകളുടെ ഭര്‍ത്താവ് വീട്ടില്‍ നിന്നും ഇറക്കിവിടുകയും ചെയ്തു. വീണ്ടും പ്രവാസ ലോകത്തേക്ക് തന്നെ വിമാനം കയറി.

തനിക്കായി ഒന്നും ബാക്കി വെക്കാതെ ജീവിച്ച ഇവരെ കുറിച്ച് വന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ട മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അപ്പോള്‍ തന്നെ അവരുടെ താമസസ്ഥലത്ത് സന്ദര്‍ശിക്കുകയും വീടിന് വേണ്ട സഹായങ്ങള്‍ ഉറപ്പ് വരുത്തുകയും ചെയ്തു. അങ്ങനെ ഒട്ടേറെ പേര്‍ക്ക് ആശ്വാസം നല്‍കിയ പാണക്കാടിന്റെ സ്‌നേഹത്തണലില്‍ ജമീല ഉമ്മയും സന്തോഷത്തോടെ അണഞ്ഞിരുന്നു.

 

webdesk11: