ഫൈസല്‍ വധക്കേസിലെ പ്രതികളിലൊരാളായ വിപിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഏറെ നടുക്കത്തോടെയാണ് കൈലപാതകവാര്‍ത്ത അറിഞ്ഞത്. ഇതിനെ അപലപിക്കുകയാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്‍പില്‍ കൊണ്ടു വരണം. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കരുത്. പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ മുഴുവന്‍ സഹോദരങ്ങളും ഒന്നായ് രംഗത്തിറങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെയാണ് വിപിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഫൈസല്‍ വധക്കേസിലെ നാലാം പ്രതിയാണ് കൊല്ലപ്പെട്ട വിപിന്‍. കേസില്‍ ജാമ്യത്തിലിറങ്ങിയവരില്‍ ഒരാളായിരുന്നു വിപിന്‍.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതി കൊല്ലപ്പെട്ടുവെന്നത് ഏറെ നടുക്കത്തോടെയാണ് കേള്‍ക്കാന്‍ സാധിച്ചത്. ഈ നിയമ വിരുദ്ധ പ്രവര്‍ത്തിയെ ശക്തമായി അപലപിക്കുന്നു.ഇതിനു പിന്നില്‍ ആരാണെങ്കിലും സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കുക മാത്രമാണവരുടെ ലക്ഷ്യം.
കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്‍പില്‍ കൊണ്ടു വരണം. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കരുത്. പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ മുഴുവന്‍ സഹോദരങ്ങളും ഒന്നായ് രംഗത്തിറങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.