X

പെരിയ ഇട്ടക്കൊലപാതകം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തുന്ന ഉപവാസത്തില്‍ മുനവ്വറലി തങ്ങള്‍ പങ്കെടുക്കും

കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് നടത്തുന്ന 48 മണിക്കൂര്‍ ഉപവാസത്തില്‍ ഇന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പങ്കെടുക്കും.

ഡി.സി.സി പ്രസിഡന്റ് ഹകീം കുന്നിലിന്റെ നേതൃത്വത്തിലാണ് ഉപവാസ സമരം തുടരുന്നത്. കര്‍ണാടക മന്ത്രി യു.ടി ഖാദര്‍, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവരും പങ്കെടുക്കും.
നിലവില്‍ ക്രൈം ബ്രാഞ്ചിനാണ് കേസിന്റെ അന്വേഷണ ചുമതല.

web desk 1: