യു.പി.യിലെ ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ യാത്ര തിരിച്ച രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പൊലിസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇരുവരേയും കരുതല്‍ കസ്റ്റയിലിലെടുത്തതായി യു.പി പൊലിസ് ഇതിനകം പറഞ്ഞു കഴിഞ്ഞു.ഇത് അങ്ങേ അറ്റം പ്രതിഷേധാര്‍ഹമാണ്.
സമാധാനപരമായ മാര്‍ച്ചില്‍ ലാത്തിചാര്‍ജ് ചെയ്യാന്‍ ഉത്തരവിട്ടതോടെ ആദിത്യനാഥ് സര്‍ക്കാറിന്റെ ഭയമാണ് പുറത്താവുന്നത്.
ഉത്തര്‍പ്രദേശില്‍ നീതി അസ്തമിച്ചിരിക്കുകയാണ്.എത്രനാള്‍ യോഗിപൊലീസിന് വഴിയടച്ചു നില്‍ക്കാന്‍ കഴിയും.അമ്മയെയും പെങ്ങളെയും മറ്റു സ്ത്രീകളെയും അപമാനിക്കുന്നവര്‍ ആരായാലും അവനു തക്കതായ ശിക്ഷ നല്‍കണം, സാധാരണ ജനങ്ങള്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശം ഉണ്ട്, യു.പി. യില്‍ ഒരു ഗവണ്മെന്റ് ഉണ്ടോ എന്ന് പോലും സംശയമാണ്. എത്ര സംഭവങ്ങള്‍ ആണ് ദിനേന ഉണ്ടാകുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ പോലും യു.പി. ഒന്നാം നമ്പറാണ്.
ഇതുപോലെയുള്ള ഒരു ഭരണം ഇന്ത്യാരാജ്യം മുഴുവനും കൊണ്ടുവരാനാണ് സംഘപരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.അവര്‍ ഭീരുക്കളാണ് അവര്‍ക്ക് സ്വന്തം നിഴല്‍ പോലും ഭയമാണ്.രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത അസാധാരണ നടപടികളാണ് നടക്കുന്നത്.
പശുവിന് ഭക്ഷണം പാര്‍പ്പിടം ആശുപത്രി, നിയമ സംരക്ഷണം, മനുഷ്യന് മൃഗതുല്യമായ ജീവിതം,ഇതാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് സംഭവിക്കുന്നത്.യു.പി. യില്‍ ഭരണ കൂടവും പോലീസും മൗനം പാലിക്കുന്നതും പ്രതികളെ സംരക്ഷിക്കുന്നതും കുറ്റ കൃതൃം കൂട്ടുന്നു.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രക്ഷയില്ലാത്ത സ്ഥിതിയാണ് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍. രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍, അതിന് പരിഹാരം കാണുന്നതിന് പകരം ജന വിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോവുകയാണ് മോദി ഭരണകൂടം.
ഒരു ഭാഗത്ത് കര്‍ഷക വിരുദ്ധ നയവും തൊഴിലാളി വിരുദ്ധ നയവും മറുഭാഗത്ത് വര്‍ഗ്ഗീയത വളര്‍ത്തി നിലനില്പ് ഭദ്രമാക്കുന്ന തിരക്കിലും.ഓരോ നിമിഷവും പുറത്തു വരുന്ന വാര്‍ത്തകള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്.ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പാവപ്പെട്ട പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി പിടഞ്ഞു മരിച്ച സംഭവും കാശ്മീരിലെ കത്വവയില്‍ പിഞ്ചു കുട്ടി ബലാത്സംഗത്തിനിരയായ സംഭവവും , ഹത്രാസില്‍ നടന്ന കൂട്ട ബലാല്‍സംഘവവും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. പെണ്‍കുട്ടികളുടെ ഭാവി ബി ജെ പി ഭരണത്തിന് ചുവട്ടില്‍ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.