പാണക്കാട്: സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കൂന്ന കാലത്ത് മറ്റുള്ളവരുടെ ദാരിദ്ര്യവും പ്രയാസങ്ങളും സ്വന്തം വേദനയായി കണ്ട് സഹായങ്ങള്‍ സഹായങ്ങള്‍ നല്‍കിവരുന്ന പാലക്കാട് സ്വദേശി ഫിറോസ് കുന്നംപറമ്പിലിനെ പ്രശംസിച്ച് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറലാവുന്നു.
പകയുടേയും വിദ്വേഷത്തിന്റെയും കാലുഷ്യം കലര്‍ന്ന പുതിയ കാലത്ത് സ്‌നേഹത്തിന്റെ കരുണാര്‍ദ്രമായ നാമമാണ് ഫിറോസ് കുന്നംപറമ്പിലെന്നും ഉന്നതമായ മാതൃകയും പ്രകാശം പ്രസരിപ്പിക്കുന്ന പ്രതീക്ഷയുമാണ് അദ്ദേഹം. സര്‍വ്വശക്തന്‍ അദ്ദേഹത്തിന് ദീര്‍ഘായുസ്സ് നല്‍കി അനുഗ്രഹിക്കുമാറാവട്ടെ. പ്രതിസന്ധികള്‍ വേട്ടയാടുന്ന മുഴുവന്‍ മനുഷ്യര്‍ക്കും സൃഷ്ടാവ് ആശ്വാസം പ്രദാനം ചെയ്യട്ടെയെന്നും മെന്നും പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
പകയുടേയും വിദ്വേഷത്തിന്റെയും കാലുഷ്യം കലര്‍ന്ന പുതിയ കാലത്ത്, സഹജീവ സ്‌നേഹത്തിന്റെ കരുണാര്‍ദ്രമായ നാമമാണ് ഫിറോസ് കുന്നംപറമ്പില്‍.
കരയാന്‍ മാത്രം വിധിക്കപ്പെട്ട മനുഷ്യര്‍ക്ക് മുമ്പില്‍ സാന്ത്വനത്തിന്റെ സാഗരമായി ദയാലുവായ ഈ യുവാവുണ്ട്. ദാരിദ്ര്യവും പ്രയാസങ്ങളും നിറഞ്ഞ സ്വന്തം ജീവിതത്തിന്റെ കഠിന വഴികളില്‍ നിന്നുമാണ് അന്യന്റെ വേദനയും സ്വന്തം വേദനയായി ഫിറോസ് നെഞ്ചേറ്റുന്നത്.ദാരിദ്ര്യവും രോഗങ്ങളും ഉറ്റവരുടെ മരണവും ഒറ്റപ്പെടലുകളും അനിശ്ചിതത്വങ്ങളും നിരന്തരം വീശിയടിക്കുന്ന ജീവിതങ്ങള്‍ക്ക് മേല്‍ ആശ്വാസത്തിന്റെ പരിഹാരവുമായി ഈ ചെറുപ്പക്കാരനെത്തുന്നു.
നിശ്ചയിച്ചുറപ്പിച്ച കല്ലാണത്തിന്റെ തലേന്നാള്‍ പോലും ശൂന്യത മാത്രം കൈമുതലായുള്ള അശരണരായ ഉമ്മമാര്‍ സ്വന്തം മകനെയെന്ന പോലെ വഴിക്കണ്ണുമായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ യുവാവിനെ. സന്തോഷം അദ്ദേഹത്തിലൂടെ കടന്നു ചെല്ലുമ്പോള്‍ ആനന്ദക്കണ്ണീര്‍ പൊഴിക്കുന്നവരോട് ആ ഉദ്യമത്തില്‍ സഹായിച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന അഭ്യര്‍ത്ഥനയാണ് ഫിറോസിന് വെക്കാനുള്ളത്.സ്വന്തം പരിശ്രമങ്ങള്‍ക്ക് പ്രാര്‍ത്ഥന പോലും പ്രതിഫലമായി ആവശ്യപ്പെടാത്ത മഹത്വമുള്ള മനസ്സിനുടമയെന്ന് ഫിറോസിനെ നമുക്ക് നിസ്സംശയം വിളിക്കാം.
സ്വന്തം താല്‍പര്യങ്ങളിലേക്ക് മാത്രം ചുരുങ്ങുന്ന ആളുകള്‍ക്കിടയില്‍ മറ്റുള്ളവരുടെ കണ്ണുനീരൊപ്പാന്‍ നിത്യശ്രമങ്ങളിലേര്‍പ്പെടുന്ന ഫിറോസ് കുന്നംപറമ്പിലെന്ന പാലക്കാട് സ്വദേശി നമുക്കിടയില്‍ ഉന്നതമായ മാതൃകയും പ്രകാശം പ്രസരിപ്പിക്കുന്ന പ്രതീക്ഷയുമാണ്.സര്‍വ്വശക്തന്‍ അദ്ദേഹത്തിന് ദീര്‍ഘായുസ്സ് നല്‍കി അനുഗ്രഹിക്കുമാറാവട്ടെ. പ്രതിസന്ധികള്‍ വേട്ടയാടുന്ന മുഴുവന്‍ മനുഷ്യര്‍ക്കും സൃഷ്ടാവ് ആശ്വാസം പ്രദാനം ചെയ്യട്ടെ..