സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
അതിര്‍ത്തിയിലേക്ക് യുദ്ധത്തിന് സജ്ജമായി പുറപ്പെടാനൊരുങ്ങുമ്പോള്‍ നിലമ്പൂര്‍ ചുങ്കത്തറയിലെ ഫിറോസ് ഖാന്‍ എന്ന സൈനികന്‍ വിളിച്ചു. ഞങ്ങള്‍ക്ക് വേണ്ടി ദുആ ചെയ്യണം. നമ്മുടെ രാജ്യത്തിനു വേണ്ടിയും. ധീരനായ ആ സുഹൃത്തിന്റെ വാക്കുകള്‍ അഭിമാനം പകരുന്നതായിരുന്നു.
ഞാന്‍ പറഞ്ഞു. ഫിറോസ് ,നിങ്ങള്‍ക്ക് വേണ്ടി ഒരു രാജ്യം മുഴുവന്‍ പ്രാര്‍ത്ഥനയോടെയുണ്ട്.
ഫിറോസിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ചൈനയുമായി യുദ്ധം നടക്കുമ്പോള്‍ സ്വന്തം മകനെ അതിര്‍ത്തിയിലേക്കയക്കാന്‍ ധീരത കാട്ടിയ ഖാഇദേമില്ലത്തിന്റെ മുഖമായിരുന്നു മനസ്സില്‍.
ഖാഇദേമില്ലത്തിന്റെയും ഫിറോസ് ഖാന്റെയും സമുദായത്തിന്റെ രാജ്യസ്‌നേഹം ചോദ്യം ചെയ്യുന്ന പ്രധാനമന്ത്രി, പുല്‍ വാമയില്‍ സൈനികര്‍ ചിതറി തെറിക്കുമ്പോള്‍ പരസ്യ സിനിമയില്‍ അഭിനയം തുടരുകയായിരുന്നുവെന്നത് എത്രമാത്രം പ്രതിഷേധാര്‍ഹമാണ്.
രാജ്യസ്‌നേഹം മോഡിക്ക് വോട്ട് തട്ടാനുള്ള രാഷ്ട്രീയ ആയുധമാക്‌ണെങ്കില്‍ രാജ്യസ്‌നേഹം വിശ്വാസത്തിന്റെ ഭാഗമായി അഭിമാനിക്കുകയാണ് ഞങ്ങള്‍.