X

മുനക്കല്‍ ബീച്ചില്‍ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി

തൃശൂര്‍: അഴീക്കോട് മുനക്കല്‍ ബീച്ചില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. മാള പഴൂക്കര ഗുരുതിപാല തോപ്പില്‍ വീട്ടില്‍ വിജയകുമാറിന്റെ മകള്‍ അശ്വനിയുടെ (24)മൃതദേഹമാണ് കണ്ടെത്തിയത്. തീരദേശ സേനയും നാട്ടുകാരും ഒരുമിച്ച് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മാള മെറ്റ്‌സ് എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിനിയാണ് അശ്വിനി.

ഇന്നലെ ബീച്ചില്‍ ഉണ്ടായ കടല്‍ക്ഷോഭത്തിലാണ് അശ്വിനിയെ കാണാതായത്. അശ്വനിയുടെ അമ്മ ഷീല (50), സഹോദരി ദൃശ്യ (24), ബന്ധു അതുല്യ (18) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ദൃശ്യയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും മറ്റുള്ളവരെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആസ്പത്രിയിലും പ്രവേശിപ്പിച്ചു. അശ്വിനിയുടെ മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആസ്പത്രിയിലേക്ക് മാറ്റി.

ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അശ്വിനിയുടെ കുടുംബം മുനക്കല്‍ ബീച്ചിലെത്തിയത്. അഴീക്കോട് മുനക്കല്‍ ബീച്ച് ഫെസ്റ്റിന്റെ സമാപനദിവസമായിരുന്നു ഞായറാഴ്ച. ഇതിനിടെയാണ് അപകടമുണ്ടായത്.

chandrika: