ഐപിഎല്‍ പത്താം സീസണിലെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് 146 റണ്‍സിന്റെ കൂറ്റന്‍ വിജയം. 212 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയ മുംബൈക്ക് മറുപടി നല്‍കാന്‍ ഇറങ്ങിയ സഹീര്‍ ഖാനും കൂട്ടരും ഉത്തരം മുട്ടി പാതി വഴിക്ക് ഇറങ്ങിപ്പോയി. 13.4 ഓവറിനുള്ളില്‍ ഡല്‍ഹിയുടെ മുഴുവന്‍ കളിക്കാരും കൂടാരം കയറിയപ്പോള്‍ ആകെ സമ്പാദ്യം 66 റണ്‍സ് മാത്രം.
212 റണ്‍സാണ് മുംബൈ ആദ്യം ബാറ്റ് ചെയ്ത് നേടിയത്. ഡല്‍ഹിയാവട്ടെ തുടക്കത്തിലേ തകര്‍ന്നു. സഞ്ജു സാംസണ്‍ ആദ്യ പന്തില്‍ പൂജ്യനായപ്പോള്‍ കഴിഞ്ഞമല്‍സരത്തിലെ ഹീറോ പന്തും നിരാശപ്പെടുത്തി. 146 റണ്‍സിനാണ് മുംബൈ ജയിച്ചത്. 66 റണ്‍സാണ് സഹീര്‍ഖാന്‍ നയിച്ച ഡല്‍ഹിക്ക് സ്വന്തം മൈതാനമായ ഫിറോസ് ഷാ കോട്‌ലയില്‍ നേടാനായത്. തോല്‍വി അവരുടെ പ്ലേ ഓഫ് സാധ്യതകളെയും ബാധിക്കും.
11 കളികളില്‍ 9ഉം വിജയിച്ച മുംബൈയാണ് ടീം പട്ടികയില്‍ ഒന്നാമതുള്ളത്. 11 കളികളില്‍ 4 വിജയവുമായി 8 പോയന്റ് മാത്രമാണ് ഡല്‍ഹിക്കുള്ളത്.