മുംബെയില്‍ ഭീകരാക്രമണ ഭീഷണി. താലിബാന്‍ അംഗം എന്ന് പരിചയപ്പെടുത്തിയ അജ്ഞാതന്‍ ഇ മെയില്‍ വഴിയാണ് ഭീഷണി സന്ദേശം അയച്ചത്.ദേശീയ അന്വേഷണ ഏജന്‍സിക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ മുംബെയടക്കം മഹാരാഷ്ട്രയിലെ നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കി. സംഭവത്തില്‍ എന്‍ഐഎയും മുബൈ പൊലീസും അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം മുബൈ അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലും സമാനമായ ഭീകരാക്രമണ ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
സ്‌കൂളിലെ ലാന്‍ഡ് ഫോണിലേക്ക് വൈകീട്ട് നാലരയോടെ ഫോണ്‍ കോള്‍ വന്നതായി മുംബൈ പൊലീസ് അറിയിച്ചു. സ്‌കൂളില്‍ ടൈം ബോംബ് വെച്ചിട്ടുണ്ടെന്നും ഭീഷണിസന്ദേശത്തിലുണ്ടായിരുന്നു.